
“ഷൂട്ട് കഴിഞ്ഞു രാത്രി അവിടെ അയാളോടൊപ്പം കിടക്കാമെന്ന് പറഞ്ഞു, അതിനുള്ള പൈസയും ഞാൻ വാങ്ങിച്ചു” രഞ്ജിനി ഹരിദാസ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയുടെ അവതരികയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരവും വസ്ത്രധാരണവുമൊക്കെയായി രഞ്ജിനി ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്‌റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി രഞ്ജിനി മാറുകയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവത്തെക്കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രഞ്ജിനി ഇതേക്കുറിച്ച് സംസാരിച്ചത്. തനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്താണ് ജോലി എങ്കിൽ വർക്ക് കഴിഞ്ഞയുടന്‍ തന്നെ അവിടെ നിന്ന് തിരികെ പോരാറുണ്ട്. കൂടെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രാത്രിയില്‍ അവിടെ നില്‍ക്കൂ. ആരും കൂടെയില്ലാതിരുന്ന സമയത്തായിരുന്നു ഇത് സംഭിക്കുന്നത്. വർക്ക് കഴിഞ്ഞിട്ട് കൃത്യസമയത്ത് ഇറങ്ങാനും കഴിഞ്ഞില്ല. ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാല്‍ തിരികെ പോവാം എന്നായിരുന്നു പേയ്‌മെന്റിനെക്കുറിച്ച് സംസാരിക്കാന്‍ വന്നയാള്‍ ചോദിച്ചത്.

പറ്റില്ലെന്നും തിരികെ വീട്ടിലേക്ക് പോണമെന്നും താൻ പറഞ്ഞു. ഇന്ന് രാത്രി അവിടെ കിടന്നിട്ട് രാവിലെ പോവുമെന്നാണ് കോര്‍ഡിനേറ്റര്‍ പറഞ്ഞതെന്നും വന്നയാൾ പറഞ്ഞു. കോര്‍ഡിനേറ്ററിന്റെ കൂടെ കിടക്കുമെന്ന് അദ്ദേഹം അയാളോട് പറഞ്ഞു എന്ന് കെട്ടിയ. അതോടെ അദ്ദേഹത്തെ നേരിട്ട് വരൻ പറഞ്ഞു വിളിപ്പിച്ചു. ചേട്ടന്റെ കൂടെ ഞാൻ കിടക്കുമെന്ന് ഇയാളോട് ചേട്ടന്‍ പറഞ്ഞോ, അതിനുള്ള കാശ് ഞാന്‍ വാങ്ങിചിട്ടുണ്ടോ എന്നും അദ്ദേഹത്തോട് ചോദിച്ചു. എന്ത് സംഭവം നടന്നാലും ഞാൻ ഇങ്ങനെ ആണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുള്ളതെന്നും രഞ്ജിനി സ്വാസികയോട് പറയുന്നു. ഈ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

കുറച്ചു നാളുകളായി രഞ്ജിനിയുടെ ആരോഗ്യത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. താൻ മിഡില്‍ ലൈഫ് ക്രൈസിസ് നേരിടുകയാണ് എന്ന് വെളിപ്പെടുത്തി കൊണ്ട് രഞ്ജിനി തന്നെ രംഗത്ത് എത്തിയിരുന്നു. യൂട്യൂബ് വീഡിയോയിലൂടെയായാണ് തൻ്റെ മാനസികാവസ്ഥയെ കുറിച്ച് സംസാരിച്ചത്. പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നുമില്ലാതെ, എനര്‍ജി തീരെയില്ലാത്ത അവസ്ഥയിലൂടെയാണ് താൻ ഇപ്പോൾ കടന്ന് പോവുന്നത് എന്നും രഞ്ജിനി പറഞ്ഞിരുന്നു. ജീവിതത്തിലെ പല പ്രതിസന്ധികളെയും ധീരമായി നേരിട്ട താന്‍ എങ്ങനെ ഈ ഒരു അവസ്ഥയിൽ എത്തി എന്ന് ചിന്തിച്ചപ്പോഴാണ് മിഡില്‍ ലൈഫ് ക്രൈസിസിനെക്കുറിച്ച് മനസിലാക്കിയതെന്നും രഞ്ജിനി വെളിപ്പെടുത്തിയിരുന്നു.