
ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ, ഒരു കണ്ണടയ്ക്കാനും ചിരിക്കാനും കഴിയാതെ നടൻ മിഥുൻ ആശുപത്രിയിൽ
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമായ മിഥുൻ ആശുപത്രിയിൽ ആണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ മിഥുൻ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്ക് വയ്ക്കാറുണ്ട്. മിഥുൻറെയും ഭാര്യ ലക്ഷ്മിയുടേയും വീഡിയോകള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ മിഥുൻ ഇസ്റ്റഗ്രാമിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മിഥുൻ ഇപ്പോള്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരാലിസിസ് ഉണ്ടായി എന്നാണ് താരത്തിന്റെ വീഡിയോയിലൂടെ പറയുന്നത്. താൻ ഇപ്പോൾ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും താരം തന്നെ വീഡിയോയിലൂടെ പറയുന്നു. ഇങ്ങനെയാണ് മിഥുൻ പറയുന്നത് വിജയകരമായി ഇപ്പോൾ ആശുപത്രിയില്‍ എത്തിയെന്നും അതിനാൽ താൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിന്റെ ഓരോ യാത്രകളിൽ ആയിരുന്നെന്നും മിഥുൻ വ്യക്തമാക്കി. നിങ്ങള്‍ക്ക് കാണാൻ കഴിയുന്നുണ്ടോ എന്നൊന്നും തനിക്ക് അറിയില്ലെന്നും ഇപ്പോൾ തനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

എന്നാൽ ഈ അസുഖം മുൻപ് ജസ്റ്റിന്‍ ബീബറിന് വന്നിരുന്നെന്നും മിഥുൻ വ്യക്തമാക്കി. അതേസമയം ഇപ്പോൾ താൻ ചിരിക്കുന്ന സമയം തന്റെ മുഖത്തിന്റെ ഒരു സൈഡ് തനിക്ക് അനക്കാൻ പറ്റുന്നില്ല എന്നും താരം പറഞ്ഞു. ഇപ്പോൾ ഒരു കണ്ണ് താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണെന്നും അടുത്ത കണ്ണ് താൻ ശക്തമായി മുറുക്കി അടച്ചാൽ മാത്രമേ അങ്ങനെ അടയ്ക്കാൻ കഴിയുന്നുന്നു എന്നും മിഥുൻ വീഡിയോയിലൂടെ പറഞ്ഞു.

ഇപ്പോൾ തനിക്ക് രണ്ട് കണ്ണുകളും ഒരുമിച്ച് അടക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും മിഥുൻ പറഞ്ഞു. എന്നാൽ ഇത് പറയുമ്പോൾ മിഥുൻ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ചിരിച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല എന്നതും മനസ്സിലാക്കാവുന്നതാണ്. തന്റെ മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യന്‍ പാരാലിസിസ് എന്ന രീതിയില്‍ ആണ് ഇപ്പോൾ ഉള്ളതെന്നും മിഥുൻ പറഞ്ഞു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ താൻ അഡ്മിറ്റ് ആണെന്നും മിഥുൻ വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾ മുൻപ് മിഥുന്റെ ഭാര്യ ലക്ഷ്മി പങ്കിട്ട ഒരു പോസ്റ്റില്‍ മിഥുന്റെ കൂടെ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ് എന്നായിരുന്നു പറഞ്ഞത്.