പര സഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായി. തനിയെ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാന്‍ പറ്റാതായി; തനിക്ക് സംഭവിച്ചതിനെ പറ്റി നടന്‍ ആനന്ദ് നാരായണന്‍

കുടുംബവിളക്ക് സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആനന്ദ് നാരായണന്‍. ഡോക്ടര്‍ അനിരുദ്ധായിട്ടാണ് താരം സീരിയലില്‍ എത്തുന്നത്. സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും മൂത്ത മകനായിട്ടാണ് താരം സീരിയലില്‍ എത്തിയത്. തുടക്കം മുതല്‍ തന്നെ കുറച്ചു നെഗറ്റീവ് ഷെയ്ഡുള്ള കഥാ പാത്രമായിരുന്നു താരത്തിന് സീരിയലില്‍ ഉണ്ടായിരുന്നത്. ശ്രീജിത്ത് രവി എന്ന നടന് പകരമായിട്ടാണ് ആനന്ദ് ഈ സീരിയലിലേയ്ക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂ ട്യൂബ് ചാനലുമുണ്ട്.

അഭിനയം വളരെ ഇഷ്ടമുള്ള ഒരാളായിരുന്നു ആനന്ദ്. അവതാരകനായിട്ടാണ് ആനന്ദ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് അമൃത ടിവിയില്‍ നീലാംബരി എന്ന സീരിയലിലേയ്ക്ക് അവസരം ലഭിച്ചെങ്കിലും അത് പിന്നീട് ടെലികാസ്റ്റ് ചെയ്തില്ല. ഏഷ്യാനൈറ്റിലെ കാണാ കണ്‍മണി എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീന്‍ രംഗത്തേയ്ക്ക് ഇദ്ദേഹം എത്തിച്ചേരുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ നാകനായും പ്രതിനായകനായുമാെക്കെ താരം എത്തി. എന്ന് സ്വന്തം ജാനി, അരുന്ധതി, സ്വാതി നക്ഷത്രം ചോതി, ഉണ്ണിമായ തുടങ്ങിയ സീരിയലുകളിലെല്ലാം അഭിനയിച്ചതിനു ശേഷമാണ് കുടുംബ വിളക്കിലേയ്ക്ക് താരം എത്തുന്നത്. താരത്തിന്റെ ഭാര്യ മിനിയാണ്. രണ്ട് കുട്ടികളുമുണ്ട്.

തന്‍രെ അഭിനയത്തില്‍ വളരെ സപ്പോര്‍ട്ടായി നില്‍ക്കുന്നത് തന്‍രെ ഭാര്യയും തന്‍രെ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയാണെന്നും അതുകൊണ്ടാണ് തനിക്ക് കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ പറ്റുന്നതെന്നും താരം പറയുന്നു. ഇപ്പോഴിതാ താരം തന്റെ ജീവിതത്തില്‍ വളരെ നിര്‍ണായകമായ രോഗാവസ്ഥയിലൂടെ കടന്നു പോയതിനെ പറ്റി പറയുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചില്‍ നടത്തുന്നത്. തനിക്കു ആ രോഗാവസ്ഥ മൂലം ശസ്ത്ര ക്രിയയും നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. അഭിനയിക്കാന്‍ തനിക്കു വലിയ ആഗ്രഹമായിരുന്നു, അങ്ങനെ അവതാരകനായിട്ട് അവസരം ലഭിച്ചു.

അതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ അവസരത്തിനായ താന്‍ അലഞ്ഞുവെന്നും എന്നാല്‍ തനിക്ക് അവസരം ലഭിക്കാതെ വന്നപ്പോള്‍ താന്‍ ഗള്‍ഫില്‍ ജോലി അന്വേഷിച്ചു പോയി. അവിടെ വച്ചു തനിക്കു ഡിസ്‌കിന് തകരാര്‍ സംഭവിച്ചു. പിന്നീട് തിരികെ നാട്ടിലെത്തി. ഡോക്ടറെ സമീപിച്ചപ്പോള്‍ ചെറുപ്പമായതു കൊണ്ടു ശസ്ത്രക്രിയ വേണ്ട എന്നു പറയുകയും ചെയ്തു. പക്ഷേ ദിവസങ്ങള്‍ കഴിയുന്തോറും തനിക്ക് നടുവിന് വേദന കൂടി വന്നു. ഒടുവില്‍ തന്‍രെ കാര്യങ്ങള്‍ ഒന്നും ഒറ്റയ്ക്ക് ചെയ്യാനാകാതെ വന്നു. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും പര സഹായം വേണ്ടി വന്നതോടെ സര്‍ജറി ചെയ്തു.

സര്‍ജറിക്ക് ശേഷം കഠിനമായ ജോലി ചെയ്യരുതെന്നും നല്ല റെസ്റ്റ് വേണമെന്നും പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ തനിക്ക് വീണ്ടും അവതാരകനായി അവസരം ലഭിച്ചു. അതിലൂടെ സീരിയലിലേയ്ക്ക്‌ എത്തുകയും ചെയ്തു. ഇതിനോടകം താന്‍ കുറച്ചു സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു നടനെന്ന നിലയില്‍ തനിക്ക് സ്വീകാര്യത തന്നത് കുടുംബവിളക്കാണെന്ന് ആനന്ദ് പറയുന്നു.