“ആദ്യ സീരിയൽ ടെലികാസ്റ്റ് ചെയ്തപ്പോൾ അച്ഛന് കൊടുത്ത വാക്കാണ്, ഇന്നും ആ വാക്ക് തെറ്റിച്ചിട്ടില്ല, ഞാന്‍ ഇപ്പോഴും നാരായണന്‍ നായരുടെ മകൻ തന്നെയാണ്” ആനന്ദ് നാരായൺ

കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് ആനന്ദ് നാരായണന്‍. സുമിത്രയുടെ മൂത്ത മകനായ അനിരുദ്ധ് ആദ്യം നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായാണ് എത്തിയെന്തെങ്കിലും പിന്നീട് അമ്മയെ പിന്തുണയ്ക്കുന്ന മകനായി മാറുകയായിരുന്നു. കുടുംബവിളക്ക് പരമ്പരയ്ക്ക് ഒപ്പം തന്നെ സീ കേരളത്തിലെ ശ്യാമാംബരം എന്ന പരമ്പരയിലും ആനന്ദ് അഭിനയിക്കുന്നുണ്ട്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയത്തെ കുറിച്ച് ആനന്ദ് നാരായണന്‍ സംസാരിക്കുകയുണ്ടായി.

 

കുടുംബവിളക്കിന് മുൻപ് താൻ അനേകം പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആളുകൾ തിരിച്ചറിയുന്നത് കുടുംബവിളക്കിലൂടെ ആണ്. ഇപ്പോള്‍ ആളുകള്‍ എന്നെ കാണുമ്പോൾ കുടുംബവിളക്കിലെ അനിരുദ്ധല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് വരാറുണ്ട്. അതൊക്കെ കാണുമ്പോൾ വലിയ സന്തോഷമാണ്. പക്ഷെ അത് ഒരിക്കലും ഒരു ഐഡന്റിറ്റി ആയിട്ട് തലയില്‍ വയ്ക്കുകയോ, സെലിബ്രിറ്റി എന്ന അഹങ്കാരത്തോടെ ആളുകളോട് പെരുമാറുകയോ ചെയ്യില്ലെന്നും ആനന്ദ് പറയുന്നു. താനിപ്പോഴും നാരായണന്‍ നായരുടെ മകന്‍ ആനന്ദ് നാരായണന്‍ തന്നെയാണ്.

ആദ്യ പരമ്പര ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയ സമയത്ത് അച്ഛന്‍ തന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. ‘മോനെ ഇന്നലെ വരെ നീ നാരായണന്‍ നായരുടെ മകന്‍ എന്നായിരുന്നു അറിയപ്പെട്ടത്. എന്നാല്‍ ഇന്ന് മുതല്‍ അങ്ങനെ അല്ല. ആളുകളോട് പെരുമാറുമ്പോള്‍ ആ ഓർമ്മ എന്നും ഉണ്ടാവണം’ എന്നായിരുന്നു. അന്ന് താൻ അച്ഛന് കൊടുത്ത വാക്കാണ് ഇന്നലെ വരെ എങ്ങിനെയായിരുന്നു അത് പോലെ തന്നെയായിരിയ്ക്കും ഇനി അങ്ങോട്ടും എന്നത്. അത് ഇപ്പോഴും താൻ പാലിക്കുന്നുണ്ട്.

എത്ര അവസരങ്ങള്‍ വന്നാലും കരിയറില്‍ എത്ര ഉയരങ്ങളിൽ എത്തിയാലും താൻ വന്ന വഴി മറക്കില്ല. അതുകൊണ്ട് തന്നെ തന്നെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കാന്‍ വരുന്നവരോടോ സംസാരിക്കാന്‍ വരുന്നവരോടോ ഒരു തരത്തിലുള്ള വിമുഖതയും താൻ കാട്ടാറില്ല. മാത്രമല്ല തനിക്കും ഇഷ്ടമുള്ള കാര്യമാണ് അതൊക്കെ എന്നും ആനന്ദ് പറഞ്ഞു. യൂട്യൂബ് ചാനല്‍ ആരംഭിച്ചതിനെ കുറിച്ചും ആനന്ദ് സംസാരിച്ചിരുന്നു. ‘ആങ്കറിങ് ചെയ്യാനും ആരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കാനും വളരെ അധികം ഇഷ്ടമുള്ള ആളാണ് താൻ. അപ്പോഴാണ് എല്ലാവരും യൂട്യൂബ് ചാനല്‍ തുടങ്ങുന്നു എന്ന് അറിഞ്ഞത്. അങ്ങനെയാണ് താനും ചാനൽ തുടങ്ങിയത്. എന്നും ആനന്ദ് നാരായൺ പറഞ്ഞു.