
“അവിടുന്നും ഇവിടുന്നും കോടികള്‍ എടുത്തു, ഏകദേശം 20 കോടിയെങ്കിലും ഇപ്പോൾ കയ്യിൽ ഉണ്ടാവും” അമൃത സുരേഷ് പറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. സ്വന്തമായി ബാന്‍ഡ് തുടങ്ങി യൂട്യൂബ് ചാനലുകളുമായി സജീവമാണ് അമൃത. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പുതിയ ജീവിതം തുടങ്ങിയതിന് ശേഷം ഏറെ വിമർശനങ്ങളാണ് ഇരുവർക്കും കേൾക്കേണ്ടി വന്നത്. സന്തോഷ നിമിഷങ്ങളിലും തന്നെ തേടി എത്തുന്ന നെഗറ്റീവ് വാര്‍ത്തകളില്‍ പ്രതികരണവുമായാണ് അമൃത ഇപ്പോൾ എത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് അമൃത പ്രതികരണം നടത്തിയത്.

അമൃതയോട് ആളുകൾക്ക് ഇത്രയും ദേഷ്യം വരാനുള്ള കാരണമെന്താണ് എന്നായിരുന്നു ചോദ്യം. തൻ്റെ വ്യക്തി ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയകളിലൂടെ പറയുന്നതിനോട് തനിക്ക് താല്പര്യമില്ല. ഞാൻ പറയുന്ന വാക്കുകളിലൂടെ മറ്റൊരാളെ വേദനിപ്പിക്കാനോ അയാൾക്ക് വിഷമം ആവണോ ഞാൻ ആഗ്രഹിക്കുന്നില്ല. അത് കൊണ്ടാണ് പാലത്തിൽ നിന്നും ഞാൻ മാറി നിൽക്കുന്നത്. എന്നാൽ ആളുകൾ അവർക്ക് തോന്നുന്നത് പോലെ പറയുകയും ചെയ്യുന്നു. എൻ്റെ പേരിൽ പുറത്തു വന്ന 99% വാർത്തകളും ഫേക്ക് ആണെന്നും അമൃത പറയുന്നുണ്ട്.

അവിടുന്നും ഇവിടുന്നുമായി അമൃത കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നത്. ആ കോടിയുടെ കണക്കുകൾ കേട്ടാൽ പത്ത് ഇരുപത് കോടിയോളം എനിക്ക് ഉണ്ടെന്ന് കരുതാം. സത്യം എന്താണെന്ന് എനിക്കും എൻ്റെ കൂട്ടുകാർക്കും മോൾക്കും വീട്ടുകാർക്കും അറിയാം. തനിക്ക് അത് മതി. സീറോയിൽ നിന്ന് ജീവിതം തുടങ്ങിയതാണ് അതൊന്നും എഴുതി പിടിപ്പിക്കുന്നവർക്ക് അറിയില്ലല്ലോ. ചിലതൊക്കെ കാണുമ്പോൾ വല്ലാതെ വിഷമം വരും. പലതും ഞാൻ കണ്ടില്ലെന്ന് വെയ്ക്കും.

പാപ്പു വരെ വിളിച്ചിട്ട് വാർത്തകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മമ്മി ഇതൊന്നും കണ്ട് വിഷമിക്കുന്നത് എന്തിനാണ് ഞാൻ ഇല്ലേ എന്നാണ് അവൾ പറയാറുള്ളത്. ഇത് തന്നെയാണ് വീട്ടിൽ അച്ഛനും അമ്മയും സഹോദരി അഭിരാമിയുമൊക്കെ പറയാറുള്ളതെന്നും അമൃത പറഞ്ഞു.. ആളുകള്‍ പറയുന്ന പോലെ ആയിരുന്നു എങ്കിൽഇന്ന് ഞാൻ എന്തൊക്കെ നേടിയിട്ടുണ്ടാവുമായിരുന്നു. എവിടെയോ എത്തിയിട്ടുണ്ടാവുമായിരുന്നു. ഇതൊക്കെ പറയുന്നവരെ ഒന്നും പറയാന്‍ പറ്റില്ല. ഇങ്ങനെ ഒക്കെ വന്നു കുറച്ച് കമന്റിട്ടിട്ട് പോവുമ്പോള്‍ അതിലൂടെ അവരുടെ ഫ്രസ്‌ട്രേഷന്‍ കുറയുന്നുണ്ടെങ്കിൽ കുറയട്ടേ എന്നെ ഞാൻ കരുതുന്നുള്ളു എന്നും അമൃത തുറന്ന് പറഞ്ഞു.