ഇങ്ങനെയും ആളുകൾ മാറുമല്ലേ! ഈ ചിത്രത്തിൽ കാണുന്ന മിനിസ്ക്രീൻ നായികയെ മനസ്സിലായോ? പഴയ ചിത്രം പങ്കുവെച്ച് കുടുംബവിളക്ക് താരം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അമൃത നായര്‍ മിനിസ്ക്രീനിലേക്ക് കടന്ന് വരുന്നത്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് പരമ്പരയിലൂടെയാണ്. പിന്നീട് സ്റ്റാര്‍ മാജിക്കില്‍ വന്നും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം കൂടിയാണ് അമൃത. എന്നാൽ കുടുംബ വിളക്കില്‍ നിന്ന് പകുതിയിൽ നിന്ന് അമൃത പിന്മാറുകയായിരുന്നു. മറ്റൊരു പരമ്പര അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അതിനാൽ രണ്ട് ഷൂട്ടും ഒന്നിച്ച് കൊണ്ട് പോവാൻ കഴിയാത്തത് കൊണ്ടാണ് പിന്മാറിയതെന്നും അമൃത അറിയിച്ചിരുന്നു.

 

ശേഷം മിനിസ്‌ക്രീനിൽ നിന്ന് ഇടവേള എടുത്ത അമൃത ഇപ്പോൾ സൂര്യടിവിയിൽ കളിവീട് എന്ന പരമ്പരയിലാണ് വേഷമിടുന്നത്. സ്നേഹ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. പല താരങ്ങളുടെയും ചെറുപ്പകാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അമൃത പങ്കുവെച്ച ചിത്രമാണ് വൈറലായി മാറിയത്. താരത്തിന്റെ ഒരു പഴയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ‘ചില ചിത്രങ്ങള്‍’ എന്ന ക്യാപ്ഷനോട് കൂടിയാണ് അമൃത ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

താരത്തിന്റെ ചിത്രങ്ങൾ കണ്ട് സെലിബ്രിറ്റികള്‍ അടക്കം കമെന്റുമായി എത്തുന്നുണ്ട്. ഇപ്പോഴുള്ള അമൃതയുമായി ചെറിയ സാമ്യം മാത്രമേ പഴയ ചിത്രത്തിൽ കാണുന്നുള്ളൂ. ഷിയാസ് കരീം, ആനന്ദ് നാരായണന്‍,ആന്‍മരിയ, ജോസ്ഫിന്‍, മീര വാസുദേവന്‍, സാജന്‍ സൂര്യ തുടങ്ങി ഒരുപാട് മിനിസ്ക്രീൻ താരങ്ങളാണ് അമൃതയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. ഇതേതാ ഈ പെണ്‍കുട്ടി എന്നായിരുന്നു ആനന്ദ് നാരാണന്റെ കമന്റ്. സൂപ്പര്‍, എന്തൊരു മാറ്റമാണ്, ഇങ്ങനെ ഒക്കെ മാറ്റം ഉണ്ടാവുമല്ലേ തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്.

കൂടാതെ ചിത്രത്തിന് നിരവധി മോശം കമെന്റുകളും വരുന്നുണ്ട്. അപ്പോൾ ഇതാണല്ലേ യഥാർത്ഥ നിറം, സ്‌ക്രീനിൽ കാണുന്നതെല്ലാം ഫിൽറ്റർ ആയിരുന്നു അല്ലെ എന്നാണ് ഒരു സ്ത്രീ കമെന്റ് ഇട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. മോശം കമെന്റുകൾക്ക് അമൃത തന്നെ മറുപടിയുമായി എത്തി. “അത് താങ്കളുടെ പ്രൊഫൈൽ കണ്ടാൽ മനസ്സിലാവുന്നുണ്ട്” എന്നായിരുന്നു അമൃത നൽകിയ മറുപടി.