ഇതാണ് എന്റെ ഭര്‍ത്താവെന്ന് പറഞ്ഞ അജു തോമസ്; വിവാഹ വാര്‍ത്തയെക്കുറിച്ച് ഒടുവില്‍ സത്യം വെളിപ്പെടുത്തി അമൃത നായര്‍

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശീതളായി പ്രേക്ഷക മനം കവര്‍ന്ന താരമാണ് അമൃത നായര്. മാത്രമല്ല സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമാണിവര്‍. ഡോക്ടര്‍ റാം, ഒരിടത്തൊരു രാജ കുമാരി എന്ന സീരിയലുകളിലൊക്കെ താരം മുന്‍പ് അഭിനയിച്ചിരുന്നു. കുടുംബവളക്കില്‍ നിന്ന് അധികം താമസിക്കാതെ താരം പിന്‍മാറിയിരുന്നു. കൗമുദി ചാനലില്‍ ലേഡീസ് റൂം എന്ന പരിപാടയില്‍ തനിക്ക് അവസരം ലഭിച്ചപ്പോഴാണ് സീരിയലില്‍ നിന്നും പിന്‍ മാറിയതെന്നും രണ്ടിന്‍രെയും ഷെഡ്യൂല്‍ ഒന്നിച്ചുവന്നപ്പോള്‍ ഒരെണ്ണം ഒഴിവാക്കാതെ നിവൃത്തി ഇല്ലായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. അമൃതയ്ക്ക് ‘മാമ്സ് ആന്റ് മീ ലൈഫ് ഓഫ് അമൃത നായര്‍’ എന്ന യൂ ട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കു വയ്ക്കാറുണ്ട്. കുറുപ്പ് മാരാരിക്കുളം സംവിധാനം ചെയ്യുന്ന ‘കളിവീട്’ എന്ന ഹിറ്റ് സീരിയലിലും താരം അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ താരം തന്‍രെ വിവാഹ വാര്‍ത്തയുമായി പ്രചരിക്കുന്ന കാര്യങ്ങളെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ്. അമൃത നായരും ഒരു പയ്യനുമായുള്ള ചിത്രം വൈറലായിരുന്നു. ചുവപ്പു സാരിയില്‍ അതീവ സുന്ദരിയായ അമൃതയുടെയും സ്യൂട്ടും കോട്ടും ധരിച്ച പയ്യന്റെയും ചിത്രം അമൃത തന്നെയാണ് പങ്കുവച്ചത്. പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വിവാഹിതരായി എന്ന തരത്തില്‍ വൈറലായിരുന്നു. ഷിയാസ് കരീം അടക്കമുള്ള താരങ്ങള്‍ ഇവര്‍ക്ക് വിവാഹ ആശംസകളും നേര്‍ന്നിരുന്നു. അങ്ങനെ ഇരുവരും വിവാഹിതരായി എന്നു തന്നെ വാര്‍ത്ത വന്നു. ഇപ്പോഴിതാ സത്യാവസ്ഥയുമായി അമൃത തന്നെ എത്തിയിരിക്കുകയാണ്. ഒരു സീരിയലില്‍ അമൃതയുടെ പെയറായി അഭിനയിക്കുന്ന അജു തോമസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് വിവാഹം കഴിഞ്ഞു എന്ന രീതിയില്‍ പ്രചരിച്ചത്.

ഇരുവരുടെയും ഡ്രസിങ്ങും ഷിയാസിന്റെ ഹാപ്പി മാരീഡ് ലൈഫ് എന്ന ആശംസയും അമൃത വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിക്കാന്‍ കൂടുതല്‍ ശക്തമായ കാര്യങ്ങളായിരുന്നു. ആരാധകരും ഇവരര്‍ ശരിക്കും വിവാഹിതരായോ എന്നു ചോദിച്ചിരുന്നു. ഇതിനെ പറ്റി അമൃത തന്‍രെ ചാനലിലൂടെ വ്യക്തമാക്കിയി രിക്കുകയാണ്. എന്‍രെ ഭത്താവും വീട്ടുകാരും എന്ന ക്യാപ്ഷനൊടയാണ് വീഡിയോ അമൃത പങ്കു വച്ചത്. ഇത്തരം പല വാര്‍ത്തകള്‍ താന്‍ മുന്‍പും കേട്ടിട്ടുണ്ട്. പല ഗോസിപ്പുകള്‍ കേട്ടിട്ടുള്ളതിനാല്‍ എനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ അജുവിന് ഇത് ആദ്യ അനുഭവമാണെന്നും അമൃത പറയുന്നു.

തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ പറ്റി  അമൃത വ്യക്തമാക്കിയത്. നടന്‍ നൂബിന്‍രെ ഭാര്യ ബിന്നിയും സാജന്‍ സൂര്യയും പ്രധാന കഥാ പാത്രങ്ങളാകുന്ന പുതിയ സീരിയലായ ഗീത ഗോവിന്ദം എന്ന സീരിയലില്‍ രേഖ എന്ന കഥാപാത്രമായി അമൃതയും അമൃതയുടെ പെയറായി വരുണ്‍ എന്ന കഥാ പാത്രമായി അജുവും എത്തുന്നുണ്ട്. അതിന്റെ ചിത്രങ്ങളാണ് പ്രചരിച്ചതെന്നും ഷിയാസ് വെറുതെ തമാശയ്ക്കായി വിവാഹ മംഗളാശംസകള്‍ അറിയിച്ചതാണെന്നും അമൃത ചാനലില്‍ പങ്കു വച്ച വീഡിയോയില്‍ പറയുന്നു. അതേ സമയം നിങ്ങള്‍ നല്ല ജോടിയാണെന്നും ക്യൂട്ട് കപ്പിളാണെന്നും നല്ല മാച്ചാണെന്നുമൊക്കെയാണ് അമൃതയുടെ ആരാധകര്‍ പറയുന്നത്.