കുഴഞ്ഞ് വീഴുന്നതിന് മുന്‍പ് തന്നെ പല ലക്ഷണങ്ങളും അമ്മയ്ക്കുണ്ടായിരുന്നു, അതൊന്നും കാര്യമാക്കിയില്ല, ഇപ്പോഴിതാ ഓപ്പറേഷന്‍ വരെ എത്തി; ദുഖത്തോടെ അമൃത നായര്‍

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് അമൃത നായര്‍. ഡോക്ടര്‍ റാം, ഒരിടത്തൊരു രാജ കുമാരി എന്ന സീരിയലുകളിലൊക്കെ താരം മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് പ്രേക്ഷ ശ്രദ്ധ ലഭിച്ചത് കുടുംബവിളക്കിലൂടെ ആയിരുന്നു. മീര വാസുദേവിന്റെ മകളായിട്ടായിരുന്നു താരം സീരി യലില്‍ അഭിനയി ച്ചത്. പിന്നീട് താരം സീരിയലില്‍ നിന്ന് പിന്‍ മാറുകയും ചെയ്തു. പിന്നീട് കളിവീട് എന്ന സീരിയലിലും താരം അഭിനയിച്ചു. ഇപ്പോള് ഗീതാ ഗോവിന്ദം എന്ന സീരിയലില്‍ തകര്‍ത്തഭിനയിക്കുകയാണ് അമൃത. അമൃത സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ്.

മോഡലുമാണ് അമൃത. കൂടാതെ ഒരു യൂ ട്യൂബ് ചാനലും താരത്തിനുണ്ട്. അതില്‍ തന്‍രെ വിശേങ്ങളും ആഘോ ഷങ്ങളും താരം പങ്കിടാറുണ്ട്. അമ്മയും അനുജനുമാണ് അമൃതയ്ക്ക് എപ്പോഴും കൂട്ടിനുള്ളത്. അതാണ് അമൃത യുടെ ലോകം. തന്റെ വിജയത്തിനെല്ലാം ഒരേ ഒരു കാരണം അമ്മയാണെന്നും തളര്‍ന്നു പോയ അവസരങ്ങളില്‍ അമ്മ തന്നെ ഏറെ മോട്ടീവേറ്റ് ചെയ്തെന്നും അമ്മയുടെ സപ്പോര്‍ട്ടാണ് തന്‍രെ വിജയത്തിന്റെ കാരണമെന്നും അമൃത പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അമ്മ ആശുപത്രിയില്‍ അഡ്മിറ്റാമെന്നും അമ്മയ്ക്ക് ഒരു ഓപ്പറേഷന്‍ നടത്താന്‍ പോവുകയാണെന്നും താരം ഇപ്പോള്‍ പങ്കു വച്ച വീഡിയോയില്‍ പറയുന്നുണ്ട്.

വീട്ടിലെ ദൈവത്തിന്റെ ചിത്രത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ചാണ് അമ്മ അമൃതയ്‌ക്കൊപ്പം ഇറങ്ങുന്നത്. ആശുപത്രി യില്‍ നിന്ന് അമ്മയുടെ ബ്ലെഡ് എടുക്കുന്ന സമയത്ത് അമ്മ കരയുന്നത് കണ്ട് ചിരിക്കുകയാണ് അമൃത. അത് കണ്ട് നിനക്ക് വേദന വരുമ്പോള്‍ പഠിച്ചോളും എന്നും അമ്മ പറയുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മ വീട്ടില്‍ കുഴഞ് വീണിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇ സി ജിയില്‍ വേരിയേഷന്‍ കാണുകയും മൈ ല്‍ഡ് അറ്റാക്കിന്റെ ലക്ഷണമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റാരു ഡോക്ടറ കാണിച്ചപ്പോല്‍ അത് ഈ പ്രായത്തില്‍ വരുന്ന ഇസിജി വേരിയേഷന്‍ ആണെന്നാണ് പറഞ്ഞത്.

എന്നാല്‍ വീട്ടില്‍ എത്തിയതിന് ശേഷം വീണ്ടും അമ്മയ്ക്ക് പല അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെന്നും അപ്പോള്‍ കുടുതല്‍ ചെക്ക് ചെയ്തപ്പോഴാണ് അമ്മയ്ക്ക് യൂട്രസില്‍ ഫൈബ്രോയ്ഡ്‌ ആണെന്ന് മനസിലായതെന്നും അമ്മയ്ക്ക് മെന്‍സസ് ആകുന്ന സമയത്ത് ഓവര്‍ ബ്ലീഡിങ് ഉണ്ടായിരുന്നുവെന്നും ഏഴ് ദിവസം കഴിഞ്ഞാലും ബ്ലീഡിങ് നീണ്ടു പോകുമായിരുന്നുവെന്നും അതൊക്കെ ഇതിന്റെ ലക്ഷണമായിരുന്നുവെന്നും അന്ന് അത് കാര്യമാക്കാതെ വന്നത് കൊണ്ട് ഇപ്പോള്‍ യൂട്രസ് റിമൂവ് ചെയ്യേണ്ട അവസ്ഥ വരെ എത്തിയെന്നും അടുത്ത് ദിവസം സര്‍ജറി ആണെന്നും താരം തന്റെ വീഡിയോയില്‍ വ്യക്തമാക്കി. അമൃത പേടിക്കണ്ട എന്നും അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഞങ്ങലുടെ പ്രാര്‍ത്ഥനകല്‍ ഉണ്ടെന്നും ആരാധകരും അമൃതയുടെ വീഡിയോയ്ക്ക് താഴെ വ്യക്തമാക്കുന്നുണ്ട്.

Articles You May Like