“ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്” ഗോപി സുന്ദറിനെ കുറിച്ച് അമൃത സുരേഷ്, പിന്നാലെ കമന്റ് ബോക്സ് ഓഫ് ആക്കുകയും ചെയ്തു, കാരണം ഇതാണ്…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർസിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരം അവതരികയായും പിന്നണി ഗായിക ആയും മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയിരുന്നു. നടൻ ബാലയുമായുള്ള ആദ്യ വിവാഹവും വിവാഹമോചനവും എല്ലാം വാർത്തയായിരുന്നു. ശേഷം ഗോപി സുന്ദറുമൊത്തുള്ള ലിവിങ് ടുഗതറോടെയാണ് അമൃത സുരേഷ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയത്. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസമെന്നും പരസ്യമാക്കിയതോടെ ഗോപി സുന്ദറിനും അമൃതയ്ക്കും എതിരെ രൂക്ഷ വിമർശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. എന്നാൽ പോസ്റ്റുകൾക്ക് താഴെ ഇവരെ വിമർശിച്ചു കൊണ്ടുള്ള കമെന്റുകളാണ് അധികവും എത്താറുള്ളത്. തങ്ങൾക്ക് നേരെ വരുന്ന എല്ലാ വിമർശനങ്ങളെയും എതിർത്ത് കൊണ്ടും അവഗണിച്ചു കൊണ്ടുമാണ് ഇരുവരും മുന്നോട്ട് പോവുന്നത്. മ്യൂസിക് ബാൻഡും, സംഗീത പരിപാടികളും നടത്തി കൊണ്ട് ഇരുവരും വിമർശകരുടെ വായടപ്പിക്കാറുണ്ട്.

ഇപ്പോഴിതാ അമൃത ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണ് വൈറലായി മാറുന്നത്. ‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു’എന്നാണ് അമൃത ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ ആരാധകർ ആശംസ കമന്റ്‌കളുമായി എത്തിയപ്പോൾ ഒപ്പം തന്നെ വിമർശകർ പരിഹാസ കമന്റുകളും ആയിട്ടും എത്തിയിട്ടുണ്ട്. കമെന്റുകൾ അതിരു കടന്നപ്പോൾ പിന്നാലെ അമൃത സുരേഷ് തൻ്റെ കമന്റ് ബോക്സ് ഓഫാക്കുക ആയിരുന്നു.

/

ഗോപി സുന്ദറും അമൃത സുരേഷും ലിവിങ് ടുഗതർ പരസ്യമാക്കിയതോടെ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിന് ഇരയാകറുള്ള താരങ്ങളാണ് ഗോപി സുന്ദറും അമൃതയും. എന്നാൽ വിമര്ശനങ്ങൾ ഒന്നും തന്നെ കാര്യമാക്കാതെ വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. ഇതിനിടയിൽ കുടുംബത്തിലുള്ളവരെ പോലും സോഷ്യൽ മീഡിയ ക്രൂരമായി വിമർശിച്ചിരുന്നു. അമൃതയുടെ മകൾ പാപ്പുവിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടിരുന്നില്ല. ഇതിനെതിരെ അഭിരാമി സുരേഷ് രംഗത്തെത്തുകയും ചെയ്തിരുന്നു. കുടുംബത്തെ വെറുതെ വിടണം എന്നും പാപ്പു കുഞ്ഞു കുട്ടിയാണെന്നും അവൾ നല്ല രീതിയിൽ പഠന കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു.