അന്ന് ഒന്നും അറിയാതെ ആയിരുന്നു പോയത് , ഇനി പ്ലാന്‍ ചെയ്തു കളിക്കാം; വൈറലായി അമൃതയുടെ വാക്കുകൾ

ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് ആരാധകരെ സ്വന്തമാക്കിയ താരമാണ് അമൃത സുരേഷ്. തുടര്‍ന്ന് പ്രേക്ഷകര്‍ക്കൊപ്പം തന്നെയായിരുന്നു അമൃത. ഈ പരിപാടിക്ക് ശേഷം നടന്‍ ബാലയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ദാമ്പത്യ ജീവിതം എടുത്ത് ചാട്ടമായിപോയെന്ന് തോന്നുകയും ഒന്നിച്ച് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വിവാഹമോചനം നേടുകയുമായിരുന്നു. എന്നാൽ ബാല രണ്ടാമത് വിവാഹം കഴിക്കുകയുണ്ടായി.

അമൃത മകൾക്കൊപ്പമായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. അടുത്തിടെയാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള പ്രണയത്തെ കുറിച്ചും ലിവിങ് ടുഗതെറിനെ കുറിച്ചും വെളുപ്പെടുത്തി കൊണ്ട് അമൃതയും ഗോപിയും എത്തിയത്. ഏറെ വിമർശനങ്ങളാണ് ഇവർ നേരിടേണ്ടി വന്നത്. ഇന്നും അനേകം പേര് ഇവരെ വിമർശിക്കുന്നുണ്ട് എന്നതും സത്യമാണ്. വിമർശനങ്ങൾ അതിരു കടക്കുകയും മകളെയും കുടുംബത്തിനേയും അനാവശ്യമായി വലിച്ചെഴുക്കുകയും ചെയ്തതോടെ അമൃതയുടെ സഹോദരി അഭിരാമി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ അമൃതയുടെ വാക്കുകളാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. അനേകം താരങ്ങൾ പങ്കെടുത്ത വിവാഹ നിശ്ചയത്തിൽ അമൃതയും എത്തിയിരുന്നു. ഇതിനിടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമൃത. ആരതിയെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നും അയൽവാസികൾ ആണെന്നും അമൃത പറഞ്ഞു. കൂടാതെ ആരതി വഴി റോബിനെയും പരിചയപെട്ടു. ബിഗ്‌ബോസ് താരം കൂടിയായത് കൊണ്ടും റോബിൻ അറിയാമെന്നും അമൃത പറഞ്ഞു. ഇരുവരും വിവാഹ നിശ്ചയത്തിന് ക്ഷണിച്ചിരുന്നു അതുകൊണ്ടാണ് വന്നതെന്നും അമൃത കൂട്ടിച്ചേർത്തു.


ബിഗ്‌ബോസ് സീസൺ അഞ്ച് ആരംഭിക്കാൻ പോവുകയാണ് എന്ന വാർത്ത പുറത്തു വന്നിരുന്നു. അതിന്റെ ഭാഗമായി ഇനിയും ബിഗ് ബോസില്‍ നിന്ന് വിളിച്ചാല്‍ പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അമൃത പ്രതികരിച്ചിരുന്നു. ഇനിയും വിളി വന്നാൽ പോവുമെന്ന് അമൃത പറഞ്ഞു. ഇപ്പോൾ അതിലെ കാര്യങ്ങള്‍ അറിയാം എന്നും, അന്ന് ഒന്നും അറിയാതെയാണ് അതിൽ പോയത്. ക്യാമറ എവിടെ ഒക്കെയാണ് ഉള്ളത് എന്ന് ഇപ്പോള്‍ ഒരു ഊഹം ഉണ്ടാവും. കൂടാതെ പ്ലാന്‍ ചെയ്തു കളിക്കാനും പറ്റിയേക്കും. വിളി വന്നാൽ എന്തായാലും ബിഗ്‌ബോസില്‍ പോവുമെന്നും അമൃത പറഞ്ഞു. .