“ഇനി ഒരുത്തിയുടെ കഴുത്തിൽക്കൂടി അയാൾ താലി കെട്ടോ? എങ്കിൽ എനിക്കൊന്നു കാണണമല്ലോ”, വൈറലായി അമ്പിളി ദേവിയുടെ വീഡിയോ

നൃത്തത്തിലൂടെയും അഭിനയനയത്തിലൂടയും മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അമ്പിളി ദേവി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. കുഞ്ഞിന്റെ വരവോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മിനിസ്‌ക്രീനിൽ സജീവമായിരിക്കുകയാണ് അമ്പിളി. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

 

സൂര്യ ടിവിയിലും, മഴവിൽ മനോരമയിലുമടക്കം അനേകം പരമ്പരകളുടെ ഭാഗമാണ് ഇപ്പോൾ അമ്പിളി. രണ്ട്‍ വിവാഹ ജീവിതവും വേർപെടുത്തിയ അമ്പിളി മക്കൾക്കൊപ്പം മനോഹരമായ ജീവിതം നയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമ്പിളി മക്കൾക്കൊപ്പമുള്ള വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് കൊണ്ട് എത്താറുണ്ട്. റീൽസ് വീഡിയോകളും ചെയ്ത് കൊണ്ട് അമ്പിളി എത്താറുണ്ട്. കനൽപൂവ് പരമ്പരയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ എല്ലാം മിക്കപ്പോഴും അമ്പിളി പങ്കിടാറുണ്ട്.

സഹപ്രവർത്തകരോടൊപ്പമുള്ള വീഡിയോകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. അമ്പിളി പങ്കിടുന്ന വിഡിയോകൾ എല്ലാം മികച്ച സ്വീകരണവും ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയുമായാണ് അമ്പിളി എത്തിയിരിക്കുന്നത്. കെപിഎസി ലളിത ഗോഡ് ഫാദർ എന്ന ചിത്രത്തിൽ അഭിനയിച്ച രംഗത്തിലെ ഒരു റീല് വീഡിയോ ആണ് അമ്പിളി പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ. ഇനി ഒരുത്തീടെ കഴുത്തിൽക്കൂടെ അയാള് താലി കേട്ടോ? എന്ന ക്യാപ്ഷ്യനോടെയാണ് കൂടിയാണ് അമ്പിളി വീഡിയോ പങ്കിട്ടത്.

ലളിതാമ്മയുടെ അഭിനയത്തിനൊപ്പം തന്നെ തിളങ്ങി നിൽക്കുകയാണ് അമ്പിളി എന്ന അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ജീവിതത്തിൽ വിഷമങ്ങൾ നേരിടേണ്ടി വന്നപ്പോഴും, ജീവിതം തന്നെ വേണ്ടെന്ന് വെയ്ക്കാൻ തോന്നിയപ്പോഴും ജീവിക്കാൻ പ്രേരിപ്പിച്ച ഘടകം എന്നത് തൻ്റെ മക്കളാണ് എന്ന് അടുത്തിടെ അമ്പിളി പങ്കിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. മക്കളുടെ പിറന്നാളും, മക്കൾക്കൊപ്പമുള്ള യാത്ര വിശേഷങ്ങളും എല്ലാം തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് അമ്പിളി തൻ്റെ സന്തോഷ നിമിഷങ്ങൾ എല്ലാം പെങ്കിടാറുള്ളത്. 2009ലായിരുന്നു സിനിമ സീരിയൽ ക്യാമറാമാനായ ലോവലുമായി അമ്പിളി ദേവി വിവാഹാഹിതയായത്. എന്നാൽ 2018ൽ ഇവർ വിവാഹ മോചന നേടുകയും ചെയ്തു. ശേഷം 2019ൽ ആദിത്യനുമായി വിവാഹം കഴിക്കുകയും ആ ബന്ധം വേർപ്പിക്കുകയിരുന്നു.