‘ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, അന്ന് എനിക്ക് താങ്ങായി നിന്നത് ഈ രണ്ട് പേരാണ്” അമ്പിളി ദേവി

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അമ്പിളി ദേവി. കരിയറിൽ ഉയരങ്ങളിൽ എത്താൻ അമ്പിളി ദേവിക്ക് കഴിഞ്ഞു എങ്കിലും വ്യക്തി ജീവിതത്തിൽ പരാജയം നേരിടുകയായിരുന്നു. വിവാഹ ജീവിതത്തിൽ ഏറെ പ്രതിസന്ധികളും അമ്പിളി ദേവിക്ക് നേരിടേണ്ടി വന്നു. രണ്ട് വിവാഹ ജീവിതവും പരാജയമായിരുന്നു. നിരവധി പരമ്പരകളിൽ വേഷമിട്ട താരത്തിന് അനേകം ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമ്പിളി ദേവി തൻ്റെ വിശേഷങ്ങൾ എല്ലാം പങ്കിട്ടു കൊണ്ട് എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങൾ പങ്കിടാറുണ്ട്.

തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കൂട്ടായത് കുടുംബമാണെന്ന് അമ്പിളി പറഞ്ഞിരുന്നു. പ്രസവ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് അമ്പിളി ദേവി. പുതിയ പരമ്പരയുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയിലൂടെ താരം പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന പരമ്പരയിലാണ് അമ്പിളി ദേവി ഇപ്പോൾ വേഷമിടുന്നത്. യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ താരം ഇപ്പോഴിതാ മൂത്ത മകന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മോന്റെ അറിഞ്ഞും അറിയാതെയുമായി പകര്‍ത്തിയ വീഡിയോകളായിരുന്നു അമ്പിളി പിറന്നാൾ ദിനത്തിൽ മകന് വേണ്ടി പോസ്റ്റ് ചെയ്തത്. അമ്പിളിയെപ്പോലെ തന്നെ മക്കളും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത് കൊണ്ട് മക്കളും ആരാധകർക്ക് സുപരിചിതരാണ്. അനേകം പേരാണ് അപ്പുവിന് പിറന്നാൾ ആശംസകൾ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയെപ്പോലെ തന്നെ നൃത്തം പഠിക്കണം എന്ന് തനിക്ക് താല്‍പര്യമുണ്ടെന്ന് അപ്പു പറഞ്ഞിരുന്നു. നൃത്ത മത്സരത്തില്‍ മൂത്ത മകന് ഒന്നാം സ്ഥാനം ലഭിച്ച സന്തോഷവും അമ്പിളി ദേവി പങ്കുവെച്ചിരുന്നു.

ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ മക്കളെ കാണുമ്പോൾ അവരുടെ കൂടെ ഇരിക്കുമ്പോൾ എല്ലാ വിഷമങ്ങളും മറക്കും. എന്നും കാണാനാഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് മക്കൾക്കൊപ്പം ഉള്ളത്. രണ്ടാമത് ഗര്‍ഭിണിയായിരുന്നപ്പോഴും പ്രസവ സമയത്തുമെല്ലാം ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയി. എന്നാൽ പിന്നീട് എല്ലാം ശരി ആയെന്നും പറഞ്ഞു കൊണ്ട് താരമെത്തിയിരുന്നു. ഇളയ മകൻ അമ്മയ്ക്കുമൊപ്പം ലൊക്കേഷനിലേക്ക് പോവാറുണ്ട്. മകനെ മാറ്റിനിര്‍ത്താനാവില്ലെന്നും അതുകൊണ്ടാണ് കൊണ്ട് പോവുന്നതെന്നും നേരത്തെ തന്നെ അമ്പിളി ദേവി പറഞ്ഞിരുന്നു.