മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവൻ അവിടേക്ക് പോയത്, മകന് 50 ലക്ഷം രൂപ കിട്ടിയത് കൊണ്ട് ഇനി തൊഴിലുറപ്പിനൊക്കെ പോകുമോ എന്ന് എന്നോട് പലരും ചോദിക്കുന്നുണ്ട്, മനസ്സുതുറന്ന് അഖിൽ മാരാരുടെ അമ്മ

നീണ്ട 100 ദിവസത്തെ കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസിന് കൊടിയിറങ്ങിയിരിക്കുകയാണ്. തുടക്കം മുതലുള്ള പ്രവചനങ്ങൾ സത്യമായ വിധത്തിലാണ് ബിഗ് ബോസിന്റെ ഫൈനൽ ഫലം പുറത്തുവന്നിരിക്കുന്നത്. എല്ലാവരും കരുതിയിരുന്നതും പ്രവചിച്ചിരുന്നതും പോലെ അഖിൽ മാരാരാണ് ഇത്തവണത്തെ വിജയകിരിടംയുടെ ചൂടിയത്. ഹൗസിലേക്ക് എത്തുന്നതിന് മുൻപേ മുതൽ തന്നെ വലിയതോതിലുള്ള വിമർശനവും പരിഹാസങ്ങളും അഖിൽമാരാർ നേരിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായിരുന്ന താരം ഹൗസിൽ എത്തുന്നതിനു മുൻപ് നടത്തിയ ചില പരാമർശങ്ങളും ചില ചാനലുകളിലെ ചർച്ചകൾക്ക് പങ്കെടുത്തപ്പോൾ ഉണ്ടായ വാക്കുകളും ഒക്കെയാണ് ഇത്തരത്തിൽ വലിയ ഒരു വിമർശനത്തിന് വഴിവച്ചത്. അപ്പോഴും അഖിൽ മാരാർ എന്ന കണ്ടസ്റ്റന്റിനെ പിന്തുണയ്ക്കുവാൻ വലിയ ഒരു വിഭാഗം ആളുകൾ തന്നെ പുറത്തും ഉണ്ടായിരുന്നു. ആദ്യത്തെ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക് കഴിഞ്ഞപ്പോൾ മുതൽ അഖിൽമാരാർ താൻ ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും അത് പല ഘട്ടങ്ങളിലും തുറന്നു പറയുകയും ചെയ്തിരുന്നു.

ഇപ്പോൾ വിജയകിരീടം ചൂടിയ മകനെപ്പറ്റിയുള്ള അഖിൽമാരാരുടെ അമ്മയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അവൻ പണത്തിനു വേണ്ടി ഒന്നുമല്ല ബിഗ് ബോസ് വീട്ടിലേക്കു പോയത് എന്നാണ് അഖിൽമാരാരുടെ അമ്മ പറയുന്നത്. എപ്പോഴും തന്റെ മകന് ഒരൊറ്റ ആഗ്രഹ മാത്രമേ ഉള്ളായിരുന്നു. നാലുപേർ അറിയണം എന്നതായിരുന്നു അത്. അതിനുവേണ്ടിയാണ് അവൻ സിനിമയിലേക്ക് പോലും ഇറങ്ങിയത്. അല്ലാതെ ഒരുപാട് കാശ് സമ്പാദിക്കണമെന്നോ വലിയ വീടുവെച്ച് താമസിക്കണം എന്നോ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ബിഗ് ബോസിന്റെ ഓഡിഷനു പോലും പങ്കെടുത്തത്. അവനെ അതിനു സഹായിച്ചത് സിനിമാനടൻ ജോജു ജോർജ്ജും സുഹൃത്ത് ശ്രീഹരിയും ആയിരുന്നു. എന്നോടും ഒന്ന് പോയി നോക്കാം എന്നല്ലാതെ വലിയ ഉറപ്പിൽ ഒന്നുമല്ല അവൻ സംസാരിച്ചിരുന്നത്. നാലുപേർ അറിയാൻ കിട്ടിയ അവസരം അല്ലേ വെറുതെ ഒന്ന് പോയി നോക്ക് എന്നായിരുന്നു ഞാനും അവനോട് പറഞ്ഞത്.

എന്നാൽ ഹൗസിൽ എത്തി പലരും അവനെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കേട്ടപ്പോൾ പോകേണ്ടിയിരുന്നില്ല എന്ന് പോലും ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ വിജയിയായപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഹൗസിനുള്ളിൽ അവൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് വീട്ടിലും. അച്ഛനോടും എന്നോടും ഒക്കെ വഴക്കിട്ട് ചിലപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ട്. ചന്തക്കവല വരെ മാത്രമേ അവന്റെ ദേഷ്യമൊക്കെ പോവുകയുള്ളൂ. എപ്പോഴും എല്ലാവരെയും സ്നേഹിക്കാൻ മാത്രമാണ് ഇഷ്ടം. മകന് 50 ലക്ഷം രൂപ കിട്ടിയത് കൊണ്ട് ഇനി തൊഴിലുറപ്പിനൊക്കെ പോകുമോ എന്ന് എന്നോട് പലരും ചോദിക്കുന്നുണ്ട്. ഞാൻ പോകും എന്ന് തന്നെയാണ് മറുപടി നൽകുന്നതെന്ന് മാരാരുടെ അമ്മ വ്യക്തമാക്കുന്നു.