
സുബി സുരേഷിന് പിന്നാലെ മറ്റൊരു മരണ വാർത്ത കൂടി, ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു, താങ്ങായി സുഹൃത്തുക്കൾ
കഴിഞ്ഞ ദിവസമാണ് ഏവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് സുബി സുരേഷ് മരണപ്പെടുന്നത്. മലയാളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തിക്കൊണ്ടാണ് സുബി വിടപറഞ്ഞത്. എന്നും ചിരിയോടെ മാത്രം കണ്ടിരുന്ന സുബി ഒടുവിൽ ആ ചിരി മാത്രം ബാക്കി വെച്ചു കൊണ്ട് യാത്രയായി. സുബിയുടെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലായിരുന്നു സിനിമാ ടെലിവിഷന്‍ ലോകം. പ്രത്യേകിച്ചും മിമിക്രി കലാകാരന്മാരുടെ കൂട്ടായിമയെ പിടിച്ചു കുലുക്കിയ വാർത്ത കൂടിയായിരുന്നു സുബിയുടെ മരണം. സുബിയുടെ അന്ത്യ കർമ്മങ്ങൾ ചെയ്ത് പ്രിയപ്പെട്ട കൂട്ടുകാരിക്ക് യാത്ര അയപ്പ് നടത്തിയ പ്രിയപ്പെട്ടവർക്ക് മറ്റൊരു ദുഃഖവാർത്തയാണ് വീണ്ടും എത്തിയിരിക്കുന്നത്.

സുബിയ്ക്ക് പിന്നാലെ ഇതാ തങ്ങളിൽ ഒരാള്‍ക്ക് കൂടെ വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു എന്ന വാർത്ത വാര്‍ത്ത കേട്ട് ഓടിയെത്തിയിരിയ്ക്കുകയാണ് മിമിക്രിയിലൂടെ ആരാധകരെ സ്വന്തമാക്കിയ ചിലര്‍. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി മരണപ്പെട്ടു എന്ന വാർത്തയാണ് പുറത്തു വരുന്നത്. അമ്മയ്ക്ക് 83 വയസ്സ് ആയിരുന്നു. സുബി സുരേഷിന്റെ മരണ വാര്‍ത്ത കേട്ടത് മുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിരുന്ന ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി.

സുബിയ്‌ക്കൊപ്പം സിനിമാല മുതല്‍ ഒരുപാട് ഷോകള്‍ ഒരുമിച്ചു ചെയ്തിട്ടുള്ള കലാകാരൻ കൂടിയാണ് ധർമജൻ. ഇപ്പോഴിതാ ഉറ്റ കൂട്ടുകാരിയുടെ വേര്‍പാടിന് പിന്നാലെ ധര്‍മജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. സുബിയുടെ അന്ത്യ ചടങ്ങുകള്‍ക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു ധര്‍മജന്‍. അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടപ്പോൾ തന്നെ ഭാര്യ അനുജ തൊട്ടടുത്ത് താമസിക്കുന്ന പ്രസാദിന്റെ സഹായത്തോടെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ യാത്രാമദ്ധ്യേ തന്നെ അമ്മയ്ക്ക് മരണം സംഭവിച്ചു.

കോട്ടയത്ത് നിന്നും വിവരം അറിഞ്ഞതോടെ ധര്‍മജന്‍ പുറപ്പെട്ടു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ആശുപത്രിയില്‍ സുഹൃത്തുക്കളായ രമേഷ് പിഷാരടി, ഷാജോണും ഒപ്പം ദിയ സന, ഹനാന്‍ തുടങ്ങിയവരൊക്കെയാണ് ഇപ്പോള്‍ ഉള്ളത്. ധര്‍മജന്‍ എത്തുമ്പോഴേക്കും ചെയ്യേണ്ട ഫോര്‍മാലീറ്റീസ് ഒക്കെ പൂര്‍ത്തിയാക്കുകയാണ് എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. സുബിയുടെ മരണത്തിൽ നിന്നും കരകയറാത്ത പ്രിയപ്പെട്ടവർക്ക് ഇതും താങ്ങാൻ കഴിയുന്ന വാർത്തയാണ്. പ്രിയപ്പെട്ട സുഹൃത്തും മറ്റൊരു സുഹൃത്തിന്റെ അമ്മയും മരണപ്പെട്ടിരിക്കുകയാണ്. ദുഃഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.