വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തേടി വന്ന കണ്മണികൾക്ക് വീണ്ടും സന്തോഷ ദിനം; മക്കളുടെ വിശേഷത്തെ കുറിച്ചും തൻ്റെ നാല് തവണ നടന്ന വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി സുമ ജയറാം

മലയാള സിനിമയിൽ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസുകളിൽ ഇടം നേടിയെടുത്ത നടിയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം അനേകം സിനിമകളിൽ തിളങ്ങിയ നടി ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ വിശേഷങ്ങളെല്ലാം തന്നെ സുമ ജയറാം സോഷ്യൽമീഡിയ വഴി പങ്കിട്ടു കൊണ്ട് എത്താറുണ്ട്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായി 2013ല്‍ ആയിരുന്നു സുമയുടെ വിവാഹം.

നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് ലല്ലുവിനും സുമയ്ക്കും ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും ആൺകുഞ്ഞുങ്ങളാണ്. ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് മക്കളുടെ പേര്. മക്കളുടെ മാമോദീസ ചടങ്ങിന്‍റെ ഫോട്ടോകളും കൂടാതെ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിന്റെ ഫോട്ടോകളും അവർക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും സുമ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. 48-ാം വയസ്സിലായിരുന്നു സുമ അമ്മയായത്. ഇപ്പോഴിത മക്കളുടെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.

മക്കൾ ഒന്നാം പിറന്നാൾ‌ ആഘോഷമാക്കുന്നതിന്റെ വിശേഷങ്ങളാണ് സുമ പങ്കിട്ടിരിക്കുന്നത്. കാത്തിരുന്ന് കിട്ടിയ കൺമണികളുടെ ഒന്നാം പിറന്നാൾ ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം വിളിച്ച് കൂട്ടി ആഘോഷമായിട്ടാണ് നടത്തിയിരിക്കുന്നത്. ഹോട്ടലിൽവെച്ചാണ് പിറന്നാൾ പാർട്ടി നടത്തിയിരിക്കുന്നത്. ജം​ഗിൾ തീമിലായിരുന്നു ആഘോഷം നടത്തിയത്. സുമയും കുടുംബവും കൂടാതെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരും ഫ്ലോറൽ വസ്ത്രങ്ങൾ ധരിച്ചാണ് വന്നത്. മക്കളുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

വിവാഹത്തെ കുറിച്ചുള്ള രസകരമായ സംഭവങ്ങളും സുമ ഒരിക്കൽ പങ്കുവെച്ചിരുന്നു. ‘ഒരു ദിവസം മാതാവിന്റെ അടുത്ത് പോയപ്പോള്‍ നല്ല ചെറുക്കനെ കിട്ടാന്‍ പ്രാർത്ഥിക്കണം എന്ന് മമ്മി പറഞ്ഞപ്പോള്‍ ലല്ലുച്ചായനെ കെട്ടിച്ചു തരണേ എന്ന് താൻ പ്രാർത്ഥിച്ചിരുന്നു എന്ന് സുമ പറഞ്ഞിരുന്നു. കൂടാതെ വിവാഹം നടന്നതിനെ കുറിച്ചും സുമ പറഞ്ഞിരുന്നു. വല്ലാര്‍പടം പള്ളിയില്‍ വെച്ച് ലളിതമായി ഞങ്ങളുടെ വിവാഹം ആദ്യം നടന്നു. ശേഷം എടപ്പള്ളി സെന്റ്‌ജോര്‍ജ്ജ് ചര്‍ച്ചില്‍ വെച്ച് ശരിക്കുള്ള കല്യാണം കഴിഞ്ഞു. ആദ്യ കല്യാണത്തിന് ആരെയും വിളിക്കാത്തത് കൊണ്ട് ഇടപ്പള്ളി കല്യാണത്തിന് എല്ലാവരെയും വിളിച്ചു കൂട്ടി കല്യാണം നടത്തി. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ഒരു കല്യാണം കൂടെ നടത്തി. നാലാമത്തെ കല്യാണം ഇസ്രായേലിലെ ക്‌നാനയില്‍ വെച്ചും നടന്നു എന്നും സുമ പറഞ്ഞിരുന്നു.