സുജ കാർത്തികയെ മറന്നോ? ബാല്യകാല സുഹൃത്തുമായി പ്രണയം, വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കുന്ന താരത്തിന്റെ ജീവിതം ഇങ്ങനെ…

അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് സുജാ കാർത്തിക. നായികയായും സഹനടിയായും സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുജ. 2002ൽ രാജസേനൻ സംവിധാനം നിർവഹിച്ച മലയാളി മാമന് വണക്കം എന്ന സിനിമയിലെ നായികയായിട്ടായിരുന്നു സുജയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നിട് നിരവധി ചിത്രങ്ങളിൽ സുജ കാർത്തിക അഭിനയിച്ചിട്ടുണ്ട്. റൺവേ, നേരറിയാൻ സിബിഐ, കിലുക്കം കിലു കിലുക്കം, നാട്ടുരാജാവ്, ലോകനാഥൻ ഐഎഎസ്, അച്ഛനുറങ്ങാത്ത വീട്, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സുജ. പ്രണയ വിവാഹത്തിന് കുറിച്ച് തുറന്നു പറയുകയാണ് സുജ കാർത്തിക. ഭർത്താവ് രാകേഷും താനും ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്നും സുജ പറയുന്നു. എട്ടാം ക്ലാസ് മുതൽ ഞങ്ങൾ ഒന്നിച്ചു പഠിച്ചവരാണ് എന്നും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും സുജ പറയുന്നു. പിന്നീടാണ് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്. സിനിമകളിൽ മാത്രമല്ല ചില ടെലിവിഷൻ പരമ്പരകളിലൂടെയും സുജാ കാർത്തിക എത്തിയിട്ടുണ്ട്.

 

അഭിനയത്തിൽ മാത്രമല്ല പഠന കാര്യത്തിലും മിടുക്കി ആയിരുന്നു സുജ. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ ബിരുദത്തിന് ഗോൾഡ് മെഡൽ നേടിയ വ്യക്തി കൂടിയാണ് സുജ കാർത്തിക. 2010 ജനുവരി 31ന് ആയിരുന്നു മർച്ചന്‍റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനുമായുള്ള സുജയുടെ വിവാഹം നടന്നത്. 2013 ൽ പ്രദർശനത്തിന് എത്തിയ ലിസമ്മയുടെ വീട് എന്ന സിനിമയിലാണ് ഒടുവിൽ താരം അഭിനയിച്ചത്.  സിനിമയിൽ നിന്നും മാറി നിൽക്കാനുണ്ടായ കാരണവും സുജ വെളിപ്പെടുത്തിയിരുന്നു.

 

സിനിമയിൽ നിന്നും മാറി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ‘തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ’ കുറിച്ചായിരുന്നു സുജയുടെ ഗവേഷണം. 2009 ൽ പിഡിഎമ്മിൽ ഒന്നാം റാങ്കും സുജയ്ക്ക് ലഭിച്ചിരുന്നു. 2013 ൽ ജെ ആർഎഫ് നേടുകയും കുസാറ്റിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. എക്സെല്ലർ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും പരിശീലകകയും കൂടിയാണ് സുജ. സുജയുടെ അച്ഛൻ ഡോ. സുന്ദരേശൻ, അമ്മ ഡോ. ചന്ദ്രിക. അവരുടെ പഠനശീലം തന്നെയാണ് താനും പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായതെന്നും സുജ പറഞ്ഞു.