
86-ാം വയസ്സിൽ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് ഇത്, മകൾക്കും കൊച്ചു മക്കൾക്കുമൊപ്പം ആസ്വദിച്ച് സുബ്ബലക്ഷ്മി, വൈറലായി വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് താര കല്യാണിന്റെ കുടുംബം. മകൾ സൗഭാഗ്യ, അമ്മ സുബ്ബലക്ഷ്മി, മരുമകൻ അർജുൻ തുടങ്ങിയവർ എല്ലാം തന്നെ സിനിമ സീരിയൽ രംഗത്ത് ഏറെ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകളും ഏറെ വൈറലായി മാറാറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് ഇവർ വിശേഷങ്ങൾ പങ്കിട്ട് കൊണ്ട് എത്താറുള്ളത്. കുടുംബത്തിലെ കുഞ്ഞു വിശേഷം പോലും ഇവർ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. താര കല്യാണിന്റെ മകളാണ് സൗഭാഗ്യ എന്ന് ആദ്യമൊന്നും ആരും അറിഞ്ഞിരുന്നില്ല.

എന്നാൽ പിന്നീട് അമ്മയും മകളും ഒന്നിച്ച് വീഡിയോകളിൽ എത്തിയതോടെയാണ് ആളുകൾ ഇവരെ ശ്രദ്ധിച്ചു തുടങ്ങിയത്. ഡാൻസ് വീഡിയോകളും റീൽസുകളും പങ്കുവെച്ചു കൊണ്ട് ആരാധകരുടെ കയ്യടി നേടാറുണ്ട്. സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത് താരയുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയെ ആണ്. തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥി തന്നെ മരുമകനായി എത്തിയതിൽ താൻ സന്തോഷവതിയാണെന്നും മകൾക്ക് നല്ലൊരു ജീവിതം കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും താര പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. താരയുടെ അമ്മ സുബ്ബലക്ഷ്മിയുടെ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കിട്ട് കൊണ്ട് എത്താറുണ്ട്.

മുത്തശ്ശിയെ കുറിച്ച് എന്നും സന്തോഷത്തോടെയാണ് സൗഭാഗ്യ സംസാരിക്കാറുള്ളത്. മുത്തശ്ശി ഒറ്റയ്ക്കാണ് താമസം എന്നും മുത്തശ്ശിക്ക് അതാണ് ഇഷ്ടമെന്നും സൗഭാഗ്യ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. എങ്കിലും വീട്ടിലെ എല്ലാ പരിപാടികൾക്കും ഇവർ ഒന്നിച്ച് കൂടാറുണ്ട്. മുത്തശ്ശി ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തൻ്റെ 86ആം വയസ്സിൽ ആദ്യമായി ഡിജെ പാർട്ടി ആസ്വദിക്കുന്ന മുത്തശ്ശിയുടെ വീഡിയോയാണ് സൗഭാഗ്യ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിജയദശമിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിലെ ഡിജെ പാർട്ടിക്ക് ഡാൻസ് ചെയ്യുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോ ആണ് സൗഭാഗ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരകല്യാണും സൗഭാഗ്യയും അർജുനും ഒക്കെ സുബലക്ഷ്മിക്കൊപ്പം നൃത്തം ചെയ്യുന്നതും ഈ വീഡിയോയിലൂടെ കാണുന്നുണ്ട്. ഈ പ്രായത്തിലും ഏറെ സന്തോഷവതിയായി പരിപാടികൾ ആസ്വദിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കണ്ട സന്തോഷം ആരാധകരും വീഡിയോയ്ക്ക് താഴെ കമെന്റുകളായി രേഖപെടുത്തിയിട്ടുണ്ട്.