
“ആദ്യ വിവാഹം 2 വർഷത്തെ ആയുസ്സ്, അത് പേടിച്ച് മൃത്യുഞ്ജയ ഹോമം ചെയ്ത്, രണ്ടാം വിവാഹത്തിൽ ഒരു കുഞ്ഞ്” ശ്രീലയയുടെ യഥാർത്ഥ ജീവിതം
സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീലയ. അഭിനയത്തിൽ സജീവമായിരിക്കുമ്പോൾ വിവാഹം കഴിയുകയും അതോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയും ആയിരുന്നു താരം. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീലയ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്ക് വയ്ക്കാറുണ്ടായിരുന്നു. താൻ അഭിനയിച്ചതിൽ ഒരുപാട് ഇഷ്ടമുള്ള കഥാപാത്രം ആയിരുന്നു കുട്ടിമണി എന്നാണ് ശ്രീലയ പറഞ്ഞത്. കുട്ടിമണിയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പ്രേക്ഷകരിൽ പലരും മൃത്യുഞ്ജയ ഹോമം വരെ ചെയ്തവരുണ്ടെന്നാണ് താരം പറഞ്ഞത്.

തനിക്ക് ഒരു നല്ല കുടുംബിനിയാകാനും ഒരു കുഞ്ഞ് വേണമെന്നൊക്കെ ആയിരുന്നു ആഗ്രഹമെന്നും എന്നാൽ തന്റെ ആദ്യ വിവാഹത്തിൽ അങ്ങനെ ഒന്നും അല്ല സംഭവിച്ചതെന്നും ശ്രീലയ പറഞ്ഞു. അതേസമയം ശ്രീലയ രണ്ടാമത് വിവാഹം കഴിച്ചത് ദുബായിക്കാരനായ റോബിനെയാണ്. 2017 ൽ ആയിരുന്നു ആദ്യം വിവാഹമെന്നും രണ്ട് വർഷത്തിന് ശേഷം വിവാഹ മോചിതരാവുകയും 2021 ൽ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇരുവർക്കും മിൻസാര എന്നൊരു മകൾ കൂടെയുണ്ട്.

ഭർത്താവിനും കുഞ്ഞിനുമൊപ്പം ബഹറിനിൽ ആണ് ഇപ്പോൾ ശ്രീലയ. തനിക്ക് വിവാഹ മോചനം വന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ച് ആശ്വസിപ്പിച്ചെന്നും പറഞ്ഞു. അത് മാട്രിമോണിയല്‍ വഴി വന്ന കല്യാണം ആയിരുന്നെന്നും ആ ബന്ധം തനിക്ക് ബന്ധനം ആയിരുന്നു എന്നുമാണ് പറഞ്ഞത്. ആ ബന്ധത്തിൽ വില്ലൻ വിധിയാണ് എന്നാണ് ശ്രീലയ പറഞ്ഞത്. അതേസമയം തന്റെ സ്വഭാവം അനുസരിച്ച് താൻ ഒരുപാട് കാര്യങ്ങൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നയാളായിട്ട് പോലും തനിക്ക് ആ ബന്ധത്തിൽ മുൻപോട്ട് പോകാൻ പറ്റിയില്ലെന്നും ശ്രീലയ പറഞ്ഞു.

ആദ്യ വിവാഹത്തിലെ ഡിവോഴ്‌സിന് താൻ തനിച്ചായത് പോലെ തോന്നിയെന്നും ശ്രീലയ പറഞ്ഞു. ആ ബന്ധത്തിൽ ശെരിക്കും സംഭവിച്ചത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവം ആണെന്നും ഓർമ്മിക്കാനായി നല്ലതൊന്നും ഇല്ലെന്നും ശ്രീലയ പറഞ്ഞു. വീട്ടുകാർ തന്നോട് രണ്ടാമത്തെ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്റെ അവസ്ഥ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുന്ന അവസ്ഥ പോലെ ആയിരുന്നു എന്നും ശ്രീലയ പറഞ്ഞു. എന്നാൽ രണ്ടും കൽപ്പിച്ചാണ് രണ്ടാം വിവാഹത്തിന് താൻ തയ്യാറായതെന്നും എന്നാൽ ഇപ്പോൾ താൻ മകളുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നുവെന്നും ശ്രീലയ പറഞ്ഞു.