പ്രണയം പരസ്പരം പറയാതെ ഒന്നിച്ചവർ, മൂന്നാം വിവാഹ വാർഷികത്തിൽ വിശേഷം പങ്ക് വെച്ച് സൗഭാഗ്യയും അർജുനും

സോഷ്യൽ മീഡിയ പ്രേമികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ് അര്‍ജുനും സൗഭാഗ്യയും. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ വാർത്ത പങ്കു വെച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സന്തോഷ വാർത്തയാണ് അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ ഇരുവർക്കും ആശംസ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ചക്കപ്പഴത്തിന്റെ ഷൂട്ടിലാണ് എങ്കിലും സൗഭാഗ്യയ്‌ക്കൊരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് അർജുൻ.

സർപ്രൈസ് ഇഷ്ടമായോ എന്ന് നമുക്ക് നോക്കാമെന്നും പറഞ്ഞു കൊണ്ടാണ് അര്‍ജുന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതീവ സന്തോഷത്തോടെയായിരുന്നു സൗഭാഗ്യ ഇതിന് പ്രതികരിച്ചത്. ഞങ്ങൾ പ്രൊപ്പോസ് ചെയ്യുകയോ ഇഷ്ടം തുറന്നു പറയുകയോ ചെയ്തിട്ടില്ല. ഞങ്ങൾ പരസ്പരം മനസിലാക്കിയതാണ്. സൗഭാഗ്യയെ ഇഷ്ടപ്പെടാന്‍ തനിക്ക് ഒരുപാട് കാരണങ്ങളുണ്ട്. ടീച്ചറിന്റെ മോള്‍ ആണല്ലോ അത് കൊണ്ട് ഇഷ്ടം പറയാനും പറ്റിയിരുന്നില്ല. എല്ലാവരും ടീച്ചറിനോട് ഞങ്ങൾ ഇഷ്ടത്തിലാണോ എന്ന് ചോദിച്ചപ്പോൾ ഇല്ല നല്ല ഫ്രണ്ട്‌സാണെന്നായിരുന്നു ടീച്ചര്‍ മറുപടി പറഞ്ഞത്. ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ എൻ്റെ ജീവിതം വേറെ ലെവല്‍ ആയേനെ. എല്ലാത്തിനും കൂടെ നിന്നിരുന്നു ചേച്ചി.

ഞങ്ങളുടെ വീട്ടില്‍ രണ്ട് പെണ്ണുങ്ങള്‍ വന്നപ്പോഴും നാത്തൂന്‍പോരോ, അമ്മായിഅമ്മപ്പോരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചേട്ടനേക്കാൾ 13 വയസിന് ഇളയതും, ചേച്ചിയുമായി 10 വയസ് വ്യത്യാസമുള്ളത് കൊണ്ട് സൗഭാഗ്യയും അവര്‍ക്ക് കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മയാണ് ഞങ്ങളോട് ഇങ്ങോട്ട് വന്ന് വിവാഹക്കാര്യം പറഞ്ഞത്. അടുത്താഴ്ച തന്നെ കെട്ടാം എന്ന്പറഞ്ഞപ്പോൾ ഇത്രയും പെട്ടെന്നോ എന്നായിരുന്നു അമ്മയുടെ ചോദ്യം. വാലന്റൈന്‍സ് ഡേയില്‍ വിവാഹം കഴിക്കാം എന്നായിരുന്നു വിചാരിച്ചത്. അത് മാറി തീയതി 20 ല്‍ എത്തി. അമ്മ തന്നെയാണ് ചേട്ടന്റെ അച്ഛനെ വിളിച്ച് പറഞ്ഞതും. ഡാന്‍സ് പരിപാടി പോലെ ആയിരുന്നു വിവാഹം. പ്രേമിച്ച് നടക്കാനോ, കറങ്ങാനോ പോയിട്ടില്ല.

യൂട്യൂബ് ചാനലിലൂടെയും സൗഭാഗ്യ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. അര്‍ജുനൊപ്പം ഉരുളക്കുപ്പേരി എന്ന മിനിസ്ക്രീൻ പരമ്പരയിലും സൗഭാഗ്യ വേഷമിട്ടിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു എങ്കിലും അതിലേക്കൊന്നും പോയില്ല. സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ട്. അതുകൊണ്ടാണ് അവസരങ്ങളൊന്നും സ്വീകരിക്കാതിരുന്നതെന്നും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു. ഇരുവർക്കും സുദർശന എന്ന മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. നിരവധി പേരാണ് വിവാഹ വാർഷികാശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്.