“രാത്രി 12 മണിക്ക് ഹോട്ടലിൽ എത്തിയപ്പോൾ റൂം തരില്ലെന്ന് പറഞ്ഞു മടക്കി അയച്ചു, ഇറങ്ങി നടന്നപ്പോൾ കാറിൽ കുറെ ചെറുപ്പക്കാർ പിന്തുടർന്നു, അപ്പോഴാണ് ചതിക്കപ്പെട്ടത് മനസ്സിലായത്” സൗപർണിക

ആരാധകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിളാണ് സുഭാഷും സൗപര്‍ണികയും. ബാലതാരമായിട്ടാണ് സൗപര്‍ണിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും മിനിസ്ക്രീൻ പരമ്പരകളിലും സജീവമാവുകയായിരുന്നു. സിനിമയെക്കാൾ കൂടുതൽ സൗപര്‍ണികയ്ക്ക് ആരാധകർ ഉണ്ടായത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോഴിതാ ഒരു യാത്രയ്ക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് കൊണ്ടാണ് സൗപര്‍ണികയും സുഭാഷും എത്തിയിരിക്കുന്നത്. ഡൽഹിയിൽ ഒരു യാത്രയ്ക്ക് പോയതായിരുന്നു. ഡല്‍ഹിയിലെ നല്ലൊരു ഹോട്ടലായിരുന്നു അതെന്നും എന്നാൽ ബുക്കിംഗ് കാണിച്ചപ്പോഴാണ് അവിടെയുള്ള ചതി മനസിലായത്.

ആ ആപ്പുമായി ഹോട്ടല്‍ സഹകരിച്ചിരുന്നില്ല. അത് കൊണ്ട് അവർ ഞങ്ങള്‍ക്ക് റൂം തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ വന്ന ടാക്‌സിയും തിരികെ പോയി. ആ ഹോട്ടലില്‍ വേറെ മുറിയൊന്നും ഒഴിവില്ലെന്നും, എത്ര രൂപ വേണമെങ്കിലും കൊടുക്കാമെന്ന് പറഞ്ഞിട്ടും മുറി തരില്ലെന്നും അവർ പറഞ്ഞു. സമയം രാത്രി 12 മണി ആയിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് വേറെ ഒരു ഹോട്ടെലുണ്ടെന്ന് അവർ പറഞ്ഞു. ഇരുട്ടത്ത് മരം കോച്ചുന്ന തണുപ്പിൽ രണ്ടും കൽപിച്ച് ഞങ്ങൾ നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. അതിൽ ചെറുപ്പക്കാരായിരുന്നു. സംഭവം അത്ര പന്തിയല്ലെന്ന് മനസ്സിലായി.

എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അടികൊടുക്കാൻ ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു സെല്‍ഫി സ്റ്റിക്ക് എടുത്ത് പിടിച്ചു. ഉള്ളിൽ ഭയം ഉണ്ടായിരുന്നു എങ്കിലും പുറമെ ഒന്നും കാണിക്കാതെ നടന്നു.  ഞങ്ങൾ അവരെ കാണിക്കാൻ വേണ്ടി ഫോണൊക്കെ വിളിച്ചു നടന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ അവർ ഞങ്ങളോട് ലിഫ്റ്റ് വേണോ ചോദിച്ചു വന്നു. വേണ്ട സുഹൃത്ത് വരുന്നുണ്ടെന്ന് ഞാൻ മറുപടി കൊടുത്തു. അത് കേട്ടതോടെ അവർ വണ്ടി എടുത്ത് പോയി. ഒടുവിൽ റോഡിലെത്തുകയും ഓട്ടോ കിട്ടുകയും ചെയ്തു.  അതിനിടയിൽ ഞങ്ങൾ ഹോട്ടൽ ബുക്ക് ചെയ്യുകയും അവിടേക്ക് പോവുകയും ചെയ്തു എന്നും ഇരുവരും പറയുന്നു.

ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്നും സുഭാഷും സൗപര്‍ണികയും പറഞ്ഞു. നടി കവിത കലാനിലയം ആണ് ഞങ്ങളുടെ കാര്യം വീട്ടിൽ അറിയിക്കുന്നത്. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവും ഇല്ലായിരുന്നെന്നും സൗപർണിക പറഞ്ഞു. കവിത ചേച്ചി തന്നെയാണ് ഏട്ടന്റെ ചേച്ചിയോട് കാര്യങ്ങൾ അവതരിപ്പിച്ചതും പിന്നീട് ഇരു വീട്ടുകാരും ചേര്‍ന്ന് ഞങ്ങളുടെ വിവാഹം നടത്തുകയായിരുന്നുവെന്നും സൗപര്‍ണിക പറഞ്ഞു.

Articles You May Like