കല്യാണത്തിന്റെ കഴിഞ്ഞ് മൂന്നാം ദിവസം വീട് വിട്ട് ഇറങ്ങി, നാലാം ദിവസം താലി മാറ്റി, ആ ചോദ്യങ്ങൾ എന്നെ തളർത്തി, വിവാഹം മാറ്റാൻ നോക്കി” ശിവദ

സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശിവദ. മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശിവദ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ശിവദയുടെ ഭർത്താവ് മുരളി കൃഷ്ണയാണ്. ഇരുവരും ഒരു ഓഡീഷന് പങ്കെടുക്കാൻ പോയപ്പോഴാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആ സൗഹൃദം ആയിരുന്നു പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.

എന്നാൽ സിനിമയിൽ ഒന്ന് ഹിറ്റായതിന് ശേഷം മതി വിവാഹം എന്നായിരുന്നു ശിവദാ കരുതിയത് എങ്കിലും നടി കരുതിയത് പോലെ ഒന്നും നടന്നില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾ കടന്നു പോകുന്നെന്നും നല്ല അവസരങ്ങൾ കിട്ടാത്തതിന്റെ നിരാശയിലുമാണ് ശിവദ. ശിവദയെ സംബന്ധിച്ചിടത്തോളം വിവാഹം കൃത്യ സമയത്ത് നടക്കണമെന്നത് നിർബന്ധമായിരുന്നു. എന്നാൽ അതിനൊപ്പം കരിയറും കുടുംബജീവിതവും ഒരുപോലെ മുൻപോട്ട് കൊണ്ട് പോകണം എന്നും കരുതിയിരുന്നു താരം.

ആ സമയം ആയിരുന്നു മുരളിയുടെ വീട്ടുകാർ ശിവദയുടെ വീട്ടിൽ വന്നു കല്യാണം ഉറപ്പിച്ചത്. അതിന് ശേഷമായിരുന്നു താരത്തിന് സു സു സുധി വാത്മീകത്തിലേക്ക് അവസരം വന്നിരുന്നത്. എന്നാൽ നവംബർ 7 ന് ശിവദയുടെ നിശ്ചയം കഴിയുകയും നവംബർ 20 ന് ആ സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ഡിസംബർ 14 ന് വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ പലരും താരത്തിനോട് പറഞ്ഞത് എന്തിനാ ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്നായിരുന്നു. പക്ഷെ ശിവദ ആഗ്രഹിച്ചത് പോലെ വിവാഹത്തിന് മുൻപ് സിനിമയിൽ ഹിറ്റാകാൻ കഴിഞ്ഞിരുന്നു.

എന്നാൽ പലരുടെയും ആ ചോദ്യം കേട്ട് കല്യാണം മാറ്റി വെച്ചാലോ എന്ന് ശിവദ മുരളിയോട് ചോദിച്ചിരുന്നു. അതേസമയം വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ശിവദ ഷൂട്ടിങ്ങിന് പോകുകയും അതിനാൽ ചടങ്ങാനുസരിച്ച് നാലാം ദിവസം വീട് കയറുന്ന ചടങ്ങിന് ശിവദാ ഉണ്ടായിരുന്നില്ല. കാരണം വിവാഹം കഴിഞ്ഞ് ഷൂട്ടിങ്ങിന് ചെന്നൈയിൽ പോകേണ്ടതിനാൽ വേഗം ബാഗ്‌ പാക്ക് ചെയുകയും വണ്ടി എടുത്ത് ഷൂട്ടിന്‌ പോകുകയും ചെയ്തു. എന്നാൽ താലി അഴുകുന്ന ചടങ്ങ് നടത്തിയത് സെറ്റിൽ വെച്ചാണ്. മുരളി ആയതിനാലാണ് വിവാഹം കഴിഞ്ഞ് തന്നെ മൂനാം ദിവസം ഷൂട്ടിങ്ങിന് വിട്ടതെന്നും ശിവദാ പറഞ്ഞിരുന്നു.