എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത് , സഹോദരിയുടെ വിയോഗത്തിൽ കണ്ണ് നിറഞ്ഞ് പാർവതി

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടിയാണ് പാർവതി ജയറാം. മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് പാർവതി. നടൻ ജയറാമുമായുള്ള പ്രണയവും വിവാഹവും ഒക്കെ താരത്തെ വാർത്തകളിൽ നിറച്ചു നിർത്തുകയും ചെയ്തിരുന്നു വിവാഹിതരായി കഴിഞ്ഞുവെങ്കിലും ഇരുവർക്കും ഇടയിൽ പ്രണയം വളരെ മനോഹരമായി നിലനിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് പാർവതി. തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ താരം അറിയിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. മകൾ ചക്കിയുടേയും മകൻ കണ്ണന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയാറുണ്ട്.

നീണ്ട 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ അകാലത്തിൽ മരിച്ച കുഞ്ഞനുജത്തിയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ പാർവതി. 25 വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇളയ സഹോദരിയായ ദീപ്തിയോടെ വേർപാട് പാർവതിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു ഇതിനെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. നീണ്ട 25 വർഷങ്ങൾ കടന്നു പോയിരിക്കുന്നു എൻറെ കുഞ്ഞനുജത്തി എൻറെ ഉറ്റ സുഹൃത്ത് എൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരി അവസാന ശ്വാസം വരെ ഞാൻ നിന്നെ മിസ്സ് ചെയ്യും മറ്റൊരു ലോകത്തെ കണ്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇങ്ങനെയാണ് സഹോദരിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പാർവതി കുറിച്ചത്

തിരുവല്ല സ്വദേശിനിയാണ് പാർവതി ദീപ്തിയെ കൂടാതെ ഒരു സഹോദരി കൂടി പാർവതിക്ക് ഉണ്ട് മൂന്ന് പെൺമക്കൾ ആയിരുന്നു പാർവതിയും സഹോദരിമാരും . അച്ഛൻ രാമചന്ദ്രക്കുറുപ്പും അമ്മ പത്മ ഭായിയും ആയിരുന്നു. അശ്വതി കുറിപ്പ് എന്ന പെൺകുട്ടിയാണ് പിൻകാലത്ത് പാർവതി ജയറാം ആയി മാറിയത്. ജ്യോതിയാണ് പാർവതിയുടെ മൂത്ത സഹോദരി. ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായിക കൂടിയാണ് പാർവതി.പാർവതിയുടെ പതിനാറാം വയസ്സിലാണ് വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ പാർവതി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഹരിഹരൻ എം ടി വാസുദേവൻ നായർ ടീമിൻറെ സാന്നിധ്യത്തിൽ പുറത്തുവന്ന ആരണ്യകം എന്ന ചിത്രത്തിൽ പാർവതിക്കൊപ്പം സഹോദരിയായ ദീപ്തിയും അഭിനയിച്ചിട്ടുണ്ട്. വലിയൊരു ആരാധകനിരയെ ആയിരുന്നു താരം സ്വന്തമാക്കിയത്.

അകാലത്തിൽ നഷ്ടമായ അനുജത്തി പാർവതിക്ക് ഇന്നും ഒരു വിങ്ങുന്ന ഓർമ്മ തന്നെയാണ്.പാർവതിയും ജയറാമും ഒക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. മാതൃക ദമ്പതിമാരായി തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് പാർവതിയും ജയറാമും. ഇരുവരുടെയും ജീവിതത്തിൽ ഇപ്പോഴും പ്രണയം നിലനിൽക്കുന്നുണ്ട് എന്നാണ് പ്രേക്ഷകരും പറയുന്നത്. അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ പാർവതി എത്തിയിരുന്നു ഇനിയും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അഥവാ ഒരു തിരിച്ചുവരവ് ഉണ്ടാവുകയാണെങ്കിൽ അത് മമ്മൂട്ടിക്കൊപ്പം ആയിരിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്ന് പാർവതി പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലും സജീവമാണ് പാർവതി.