
വിറ്റിലിഗോ എന്ന രോഗമാണ്, ശരീരത്തിന്‍റെ 70% രോഗം കീഴടക്കി, ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്; മംമ്ത മോഹന്‍ദാസ് പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. ക്യാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച മംമ്‌തയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ കാലങ്ങളായി സിനിമ മേഖലയിൽ വളരെ സജീവമാണ് മംമ്ത. ക്യാൻസറിൽ നിന്ന് മോചനം നേടിയ മംമ്ത ഇപ്പോൾ തനിക്ക് ബാധിച്ച മറ്റൊരു അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗമാണ് തനിക്കിപ്പോൾ സ്ഥിതീകരിച്ചിരിക്കുന്നത് എന്നാണ് മംമ്ത പറയുന്നത്.

ദേഹം മുഴുവൻ ഇപ്പോൾ വെളുത്ത പാടുകൾ ഉണ്ടാവുന്നുണ്ട് എന്നും ഇപ്പോൾ ശരീരത്തിന്റെ 70% വെള്ളയാണ്. അതുകൊണ്ട് ബ്രൗണ്‍ മേക്കപ്പ് ഇടണം. ഇപ്പോൾ ശരീരം മുഴുവൻ കവർ ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താൻ ധരിക്കുന്നത് എന്നും പറയുന്നു. അത്രത്തോളം തൻ്റെ രോഗം കൂടിയിരിക്കുകയാണ് എന്നാണ് മംമ്ത പറയുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ വീട്ടുകാരോട് പറഞ്ഞത്. അവര്‍ക്ക് പെട്ടെന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നും മംമ്ത പറയുന്നു. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മംമ്‌ത അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

അമേരിക്കയിൽ ആയിരുന്നു താൻ എന്നും അവിടെന്ന് നാട്ടിൽ വന്നപ്പോൾ പെട്ടെന്ന് തന്നെ കണ്ട ഒരാൾ ചേച്ചിക്ക് എന്ത് പറ്റി അപകടം സംഭവിച്ചോ എന്ന് ചോദിച്ചു. അപ്പോഴാണ് ഇന്ത്യയിൽ ആണെന്നും സൗകാര്യത എന്തെന്ന് അറിയത്തിലെന്നും മേക്കപ്പ് ഇടാതെയാണ് പുറത്തിറങ്ങിയതെന്ന് ഓർത്തത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി തന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണുമായിരുന്നു. അത് തനിക്ക് നല്ല ബുദ്ധിമുട്ടാണ്.

ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ് എന്നും മംമ്ത പറയുന്നു. മേക്കപ്പില്ലാതെ ഇപ്പോൾ പുറത്ത് പോകാനാകില്ല എന്നും താരം പറഞ്ഞു. മറ്റുള്ളവരില്‍ നിന്നും എല്ലാം ഒളിച്ച് വെച്ച് നടന്ന് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഇപ്പോൾ ഞാനില്ലാതായി. പഴയ കരുത്തുള്ള മംമ്തയെ തനിക്ക് നഷ്ടമായി എന്നും മംമ്ത പറയുന്നു. താനിപ്പോൾ ആയുര്‍വേദ ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും മാറ്റം കാണാന്‍ തുടങ്ങിയതായും മംമ്ത പറഞ്ഞു. വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് പ്രിയപ്പെട്ട താരത്തിന് പ്രാർത്ഥനകളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.