മകന്റെ പിറന്നാളിന് പിന്നാലെ വീണ്ടും സന്തോഷ വാർത്ത, ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് നടി ദിവ്യ ഉണ്ണി, ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവരും

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനേകം ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യ ഉണ്ണി തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. 2002 ല്‍ വിവാഹിതയായതോട് കൂടിയാണ് ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും മാറി നിന്നത്. പിന്നീട് ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് സ്ഥിരതാമസമാക്കുകയിരുന്നു താരം.പിന്നീട് അങ്ങോട്ട് മക്കളുമൊത്തുള്ള ജീവിതമാണ്.

2017 ല്‍ ആയിരുന്നു ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയത്. ആദ്യ ഭര്‍ത്താവ് സുധീഷുമായി വേര്‍പിരിഞ്ഞ ദിവ്യ രണ്ടാമത് 2018 ലായിരുന്നു അമേരിക്കയില്‍ എന്‍ജിനീയറായ അരുണ്‍ കുമാറുമായി ദിവ്യ ഉണ്ണിയുടെ വിവാഹം നടന്നത്. ദിവ്യയുടെ രണ്ടാം വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷംമാണ് താരം അറിയിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം നടന്നത്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. താലിക്കെട്ടി നടത്തി വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. വിവാഹചിത്രങ്ങള്‍ ദിവ്യ ഉണ്ണി തന്നെ പുറത്ത് വിട്ടതോട് കൂടിയായിരുന്നു രണ്ടാമതും വിവാഹിതയായി എന്ന കാര്യം പുറംലോകം അറിയുന്നതും. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവിന് ആശംസകളുമായിട്ടാണ് ദിവ്യ എത്തിയത്. ‘ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍’, എന്ന് പറഞ്ഞു കൊണ്ടാണ് ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ദിവ്യ വിവാഹ വാർഷികം ആശംസിച്ചു കൊണ്ട് പുറത്തു വിട്ടിരിക്കുന്നത്.

ഈ വീഡിയോയുടെ താഴെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ഇവർക്ക് വിവാഹ ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.  വിവാഹം കഴിഞ്ഞ അടുത്ത വര്‍ഷം തന്നെ ദിവ്യ ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന മകളെ കുറിച്ചും താൻ വീണ്ടും അമ്മയായതിനെ കുറിച്ചുമെല്ലാം ദിവ്യ മുൻപ് അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു. ദിവ്യയുടെ ആദ്യ വിവാഹത്തിലുണ്ടായ രണ്ട് കുട്ടികളും നടിയുടെ കൂടെ തന്നെയാണ് താമസം. മൂന്ന് മക്കളുടെയും കൂടെയുള്ള ജീവിതത്തെ കുറിച്ചും നൃത്തത്തെ കുറിച്ചുക്കെയാണ് ദിവ്യ ഉണ്ണി പങ്കുവെച്ച് കൊണ്ട് എത്താറുള്ളത്. കഴിഞ്ഞ ദിവസം മകന്റെ പിറന്നാളും ഇവർ ആഘോഷിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ വാർഷികം ആഘോഷിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.