ഷാർജയിലെ സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പം, എന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ നശിപ്പിച്ചു, എൻ്റെ പേരിൽ പൈസ വാങ്ങിക്കൂട്ടി, ദ്രോഹിയെന്ന് വിളിക്കുക കിഷോറിനെ മാത്രം; ചാർമിള

രണ്ട് തവണ വിവാഹിതയാവുകയും രണ്ട് വിവാഹ ജീവിതവും പരാജയപ്പെടുകയും ചെയ്ത നടിയാണ് ചാര്‍മിള.  നടൻ കിഷോര്‍ സത്യയെയാണ് ചാര്‍മിള ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചെങ്കിലും അത് നശിപ്പിച്ച് കളയുകയായിരുന്നു. കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞത് കൊണ്ടാണ് കിഷോർ സത്യയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചത് എന്ന് ചാർമിള പറഞ്ഞിരുന്നു.  നടി ഷക്കീലയുടെ കൂടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാർമിള ഇതെല്ലം തുറന്ന് പറഞ്ഞത്.

എല്ലാവരും ചതിച്ചിട്ട് പോയെങ്കിലും അവരോടാരോടെങ്കിലും തിരികെ പണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് ഷക്കീല ചോദിച്ചു. താൻ തെരുവില്‍ ഇറങ്ങി പിച്ച എടുക്കേണ്ടി വന്നാലും അവരിൽ ഒരാളോട് പോലും ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ലെന്ന് ചാർമിള പറഞ്ഞു. അവരോട് പത്ത് പൈസ വാങ്ങിക്കുന്നത് തനിക്ക് തന്നെ നാണക്കേടാണ് എന്നും നടി വ്യക്തമാക്കുന്നു. അയാളൊരു ദ്രോഹിയാണെന്നും ജീവിതത്തിൽ ഒരിക്കലും ഇനി അയാളെ കാണരുതെന്നും വിചാരിക്കുന്ന വ്യകതി ഉണ്ടോ എന്ന ചോദ്യത്തിന് കിഷോർ സത്യയുടെ പേര് ചാർമിള പറഞ്ഞു.

അങ്ങനെ ഒരാളെ ഉള്ളു അത് എൻ്റെ ആദ്യ ഭർത്താവ് കിഷോർ സത്യയാണ്. അയാൾ എന്നെ ചതിക്കുകയിരുന്നു. പ്രശസ്തിക്ക് വേണ്ടി മാത്രം എന്നെ കല്യാണം കഴിച്ചു. അന്ന് അസിസ്റ്റന്റ് ഡയറക്ടറായ അയാൾ നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു സിനിമയിലേക്ക് കടന്ന് വന്നത്. വിവാഹ ശേഷം ഉദ്ദേശിച്ച കാര്യം നേടിയെടുട്ടപ്പോൾ എന്നെ ഉപേക്ഷിച്ച് പോയി.  അന്ന് ഷാര്‍ജയില്‍ റേഡിയോയില്‍ ഡിജെ ആണ് ജോലി എന്ന് പറഞ്ഞാണ്  അങ്ങോട്ട് പോയത്. പുള്ളിയുടെ സുഹൃത്തിന്റെ ഭാര്യയാണ് ജോലി വാങ്ങി കൊടുത്തത്.

 

സുഹൃത്ത് വേറെ എവിടെയോ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുമായി കഴിയുകയായിരുന്നു എന്നും തനിക്കാത് അറിയില്ലെന്നും നടി പറഞ്ഞു.  പിന്നീട് നാല് വർഷത്തേക്ക് വിവരമൊന്നും ഇല്ലാത്തത് കൊണ്ട് താൻ ഷാർജയിലേക്ക് പോയി. ഇതിനിടയിൽ എൻ്റെ പേരിൽ ചില പരിപാടികളുടെ പേരും പറഞ്ഞു പൈസ വാങ്ങി. അഭിനയിക്കരുതെന്ന് പറഞ്ഞത് കൊണ്ട് കാശ്മീരം അടക്കം അനേകം നല്ല സിനിമകളാണ് എനിക്ക് നഷ്ടപ്പെട്ടു.കാശ് വാങ്ങിയവരുടെ മുൻപിൽ വെച്ച് ഡാന്‍സ് കളിക്കാന്‍ പറഞ്ഞു. ഇതിനിടയിൽ താൻ ഗര്‍ഭിണിയായി. അറിയാതെ സംഭവിച്ചു പോയതാണ് എന്ന് ആ സുഹൃത്തിന്റെ ഭാര്യയോട് കിഷോർ പറഞ്ഞു.

അവളുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ ഇല്ലാതാക്കാനും ആവശ്യപ്പെട്ടത്. 8 ലക്ഷത്തോളം കടമുണ്ട്. നീയ്യും കൂടി ശ്രമിച്ചാൽ വീട്ടാൻ പറ്റു എന്നും ഇതുപോലെയുള്ള ഉത്തരവാദിത്തം എടുക്കാനാവില്ലെന്നും പുള്ളി പറഞ്ഞു.  എൻ്റെ അച്ഛനോട് ചോദിച്ചപ്പോൾ എനിക്ക് ഒരുപാട് ദൂരം പോകാനുണ്ടെന്നും, കിഷോറും കുട്ടിയെ വേണ്ടെന്ന് പറയുന്നത് കൊണ്ട് നിനക്ക് അപ്പോള്‍ അതൊരു ബാധ്യതയാവുമെന്നാണ് അന്ന് അച്ഛൻ പറഞ്ഞത്. അതോടെ കുറിഞ്ഞിനെ ഇല്ലാതാകുകയും തിരികെ ഇന്ത്യയിലേക്ക് വരികയും ഡിവോഴ്‌സ് ചെയ്യാനും തീരുമാനിച്ചത്. അന്ന് 21 വയസ്സേ ഉള്ളു. കുഞ്ഞിനേയും കൊണ്ട് വാ, ഞാൻ നോക്കാമെന്ന് അച്ഛനെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിനെ ഇല്ലാതാക്കാൻ സമ്മതിക്കില്ലായിരുന്നു എന്നും ചാര്‍മിള പറയുന്നു.