
“ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാൻ ഉള്ളതല്ലല്ലോ ജീവിതം, എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോൾ പറയാൻ ഉള്ളൂ” ഭാര്യ ശാലു മേനോന് എതിരെ നടൻ സജി നായർ
മിനി സ്‌ക്രീനും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സജി നായർ. ഏതു വേഷവും തൻ്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച കലാകാരൻ കൂടിയാണ് സജി നായർ. ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചു കൊണ്ട് വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നടൻ. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കുടുംബശ്രീ ശാരദയിൽ ആണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടുമെന്ന പ്രതീക്ഷ ഉണ്ടെന്ന് പറയുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

2016 ലാണ് സജി ജി നായരും സുഹൃത്ത് ശാലു മേനോനും വിവാഹിതരാവുന്നത്. ആലിലത്താലി എന്ന പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇവരുടെ വിവാഹ മോചന വാർത്തകൾ പുറത്തു വന്നിരുന്നു. അടുത്തിടെ ശാലു മേനോൻ നടത്തിയ പ്രസ്താവനയെ കുറിച്ചും സജി പ്രതികരിച്ചു. താനും തിരിച്ചു പറയാൻ തുടങ്ങിയാൽ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതായി പോവും എന്നും സജി പറയുന്നു. താനിപ്പോൾ ഒന്നും തന്നെ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പറയാൻ കുറച്ചധികം പറയാനുണ്ട് എന്നും പറഞ്ഞു.

പറയാൻ ഉള്ളത് സമയം ആകുമ്പോൾ താൻ പറയുമെന്നും സജി പറയുന്നുണ്ട്. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാൻ ഉള്ളതല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ തനിക്ക് ഇപ്പോൾ പറയാൻ ഉള്ളൂ. ഇപ്പോൾ തൻ്റെ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണെന്നും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും സജി പറഞ്ഞു. അതൊന്നും കൂടാതെ മറ്റൊന്നും ചിന്തിക്കാൻ സമയം ഇല്ലെന്നും സജി പറയുന്നു. വരുന്ന പ്രോജക്ടുകൾ ഏതു ഭാഷ ആണെങ്കിലും ചെയ്യാനുള്ള മനസ് ഉണ്ട്. സീരിയലിൽ അഭിനയിക്കാനാണ് കൂടുതൽ താല്പര്യം. പുതിയ പരമ്പരകളും അവസരങ്ങളും കിട്ടാനുള്ള കാത്തിരിപ്പിൽ ആണ്.

2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്ന് പോയ വർഷമായിരുന്നു തനിക്ക്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികൾ അഴിഞ്ഞ് വീണ വര്ഷം കൂടിയായിരുന്നു. എന്നെ സ്നേഹിക്കുന്നവരെയും ചതിച്ചവരെയും എൻ്റെ നന്മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്ഷം കൂടിയാണ് 2022. ഒന്നിൽ നിന്നും ഭയന്ന് ഓടാൻ എനിക്ക് മനസ്സില്ല. ചതിച്ചവർക്ക് നന്ദി. പുതിയ പാഠങ്ങൾ നിങൾ പഠിപ്പിച്ചു തന്നു. സ്നേഹിച്ചവർക്കും കൂടെ നിന്നവർക്കും നന്ദിയുണ്ട്. 2023 ലും എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാൻ എന്നാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ചത്.