
ഗ്ലാമർ വില്ലൻ! 50 ആം വയസ്സിലും ആരും ഒന്ന് നോക്കി നിന്ന് പോകുന്ന സൗന്ദര്യം, നടൻ റിയാസ് ഖാന്റെ കുടുംബത്തെ കണ്ടോ….
റിയാസ് ഖാനെ അറിയാത്ത സിനിമാ പ്രേമികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ബോഡി ബിൽഡറും മോഡലും ഒക്കെ ആയ റിയാസ് സിനിമകളിൽ പൊതുവെ വില്ലൻ കഥാപാത്രമായിട്ടാണ് എത്താറുള്ളത്. എന്നാൽ മറ്റ് വില്ലന്മാർക്ക് ഇല്ലാത്ത വ്യത്യസ്ഥമായ ഒരു സൗന്ദര്യമാണ് റിയാസ് വില്ലനായി എത്തുമ്പോൾ കാണുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനം നിർവഹിച്ച് 1992 ൽ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന സിനിമയിലൂടെയാണ് റിയാസ് സിനിനയിലേക്ക് അരങ്ങേറ്റം നടത്തിയത്.

കൊച്ചിയിൽ ആണ് ജനിച്ചു വളർന്നതെങ്കിലും സിനിമ നിർമ്മാതാവ് ആയ അച്ഛനോടൊപ്പം ചെന്നൈയിലായിരുന്നു റിയാസ് പഠിച്ചതും വളർന്നതും. മലയാളം കൂടാതെ തമിഴ്,ഹിന്ദി, ബംഗാളി, കന്നഡ ചിത്രങ്ങളിലും ഒരു തമിഴ് മിനിസ്ക്രീൻ പരമ്പരയിലും റിയാസ് അഭിനയിച്ചു. ഒരു നീണ്ട ഇടവേളക്ക് ശേഷം റിയാസ് മലയാളത്തിലേക്ക് കടന്ന് വന്നത് ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു. സിനിമയിൽ വില്ലനയാണ് റിയാസ് എത്തിയത്. പിന്നീട് ബാബ, തിരുപ്പതി, ബദ്രി, വേഷം, ഗജനി, റൺവെ, പോക്കിരി രാജ തുടങ്ങി അനേകം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും റിയാസിന് കഴിഞ്ഞു.

നടി കൂടിയായ ഉമയാണ് റിയാസിന്റെ ഭാര്യ. ഷാരിക് ഹസൻ, സമർത് ഹസ്സൻ എന്നീ രണ്ട് ആൺ മക്കളാണ് ഇരുവർക്കുമുള്ളത്. ഇതിൽ ഷാരിക് ഖാൻ അച്ഛനെ പോലെ തന്നെ നടനും മോഡലും കൂടിയാണ്. പെൻസിൽ എന്ന തമിഴ് സിനിമയിലാണ് ഷാരിഖ് ആദ്യം അഭിനയിക്കുന്നത്. തമിഴ് ബിഗ്‌ബോസ് അൾട്ടിമേറ്റിൽ മത്സരാർഥി ആയി ഷാരിഖ് എത്തിയിരുന്നു. കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ റിയാസ് ഖാൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ച് കൊണ്ട് എത്തിയിരുന്നു. ട്രഡീഷണൽ വേഷമണിഞാണു ഭാര്യയുടെയും മക്കളുടെയും ഒപ്പമുള്ള പൊങ്കൽ ഫോട്ടോഷൂട്ട് നടത്തിയത്.

50 വയസ്സിലും യൗവനം കാത്ത് സൂക്ഷിക്കുന്ന റിയാസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ബോഡി ബിൽഡിങ്ങിൽ അത്യധികം ശ്രദ്ധ പുലർത്തുന്ന ആളാണ് റിയാസ് ഖാൻ. ചെന്നൈയിൽ ഇൻ ഷേപ് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എന്ന ഫിറ്റ്നസ് സ്റ്റുഡിയോയുടെ ബ്രാൻഡ് അംബാസ്സഡർ റിയാസ് ഖാൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിയാസ് ഭാര്യയും മക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. 50 വയസ്സിലും ഗ്ലാമർ കാത്ത് സൂക്ഷിക്കുന്ന വില്ലൻ എന്നാണ് താഴെ വരുന്ന കമെന്റുകൾ. ഏറെ നാളുകൾക്ക് ശേഷം കന്യാദാനം എന്ന മലയാള മിനിസ്ക്രീൻ പരമ്പരയിൽ റിയാസ് അതിഥി വേഷത്തിൽ എത്തുകയും ചെയ്തിരുന്നു.