“ആ ബന്ധം തകർന്നപ്പോഴാണ് ഏറെ വേദനിച്ചത്, പലരും എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ചു വരുന്ന ആളുകൾ ആണ്, അത് കൊണ്ട് തന്നെ ചതി ഉണ്ടായി” കാർത്തിക് ശങ്കർ

നിരവധി യൂട്യൂബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കാർത്തിക് ശങ്കർ. ലോക്ക്ഡൌൺ കാലത്താണ് കാർത്തിക്കിന്റെ വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയുടെയും മകന്റെയും വിശേഷണങ്ങളാണ് കാർത്തിക് സീരീസുകളിലൂടെ പറഞ്ഞെത്തിയതു. ഇതോടെ കാർത്തിക്കും അമ്മയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ സിനിമ നടനും സംവിധായകനും ഒക്കെയായി ബിഗ് സ്‌ക്രീനിലേക്കുള്ള തൻ്റെ അരങ്ങേറ്റവും കാർത്തിക്ക് നടത്തി കഴിഞ്ഞു.

തെലുങ്കിലായിരുന്നു കാർത്തിക്കിന്റെ അരങ്ങേറ്റം. ഇപ്പോഴിതാ തന്റെ പ്രണയം, പരാജയവും, വിവാഹ സങ്കല്പങ്ങൾ തുടങ്ങിയ വിശേഷങ്ങൾ എല്ലാം തന്നെ പങ്കിടുകയാണ് കാർത്തിക്. തനിക്ക് പ്രണയംഉണ്ടായിരുന്നു അത് പരാജയം ആയിരുന്നുവെന്നും കാർത്തിക്ക് പറഞ്ഞിട്ടുണ്ട്. അതിനുശേഷം മറ്റൊന്നും ഉണ്ടായിട്ടില്ല എന്ന് കാർത്തിക് പറഞ്ഞു. ഇൻസെക്യൂരിറ്റി ഫീൽ ഉണ്ടോ പ്രണയം പറയുമ്പോൾ എന്നാണ് അവതാരക ചോദിച്ചത്. ഒഅങ്ങനെ ഇല്ലെന്നും എന്നാൽ താൻ ഭയങ്കര ഷോർട്ട് ടെംപെർഡ് ആണെന്നും പറഞ്ഞു. അതു കൊണ്ടു തന്നെ തൻ്റെ എല്ലാ ഫീലിംഗ്‌സിനും ഒരു ക്വിക്ക് റിയാക്ഷൻ ഉണ്ടാകുമെന്നും താൻ പെട്ടെന്ന് ആളുകളുമായി അറ്റാച്ഡ് ആകും.

ചില അറ്റാച്ച്മെന്റ് ചിലപ്പോൾ രണ്ടു ദിവസത്തെ പരിചയം കൊണ്ട് ഉണ്ടാകും. അത് കൊണ്ട് തന്നെ അറ്റാച്ച്മെന്റ് വന്നു കഴിഞ്ഞാൽ പിന്നെ ഫുൾ ശ്രദ്ധ അതിലായി പോവും. ഭൂതകാലത്തിൽ അങ്ങനെ ചില അനുഭവങ്ങൾ ഉള്ളത് കൊണ്ട് അഥവ സൗഹൃദത്തിൽ ആണെങ്കിലും വലിയ പേടിയുണ്ട്. എങ്കിലും ഞാൻ വീണു കൊണ്ടേയിരിക്കും എന്നും കാർത്തിക് പറഞ്ഞു. ചില സൗഹൃദങ്ങൾ പലതും പ്രതീക്ഷിച്ചു കൊണ്ടാണ് വരാറുള്ളത്. എന്നാൽ അത്തരത്തിലുള്ള ബന്ധങ്ങൾ ഞാൻ കൂടെ കൂട്ടാറില്ല.

ജീവിതത്തിൽ പ്രണയം ഉണ്ടാക്കിയ വേദനയാണ് വലിയ ട്രോമ. പ്രൊഫെഷനൽ കാര്യമൊന്നും എന്നെ ബാധിച്ചിട്ടില്ല. പ്രണയം മാത്രമല്ല സൗഹൃദങ്ങളിൽ നിന്നും ചതി നേരിട്ടിട്ടുണ്ട്. നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ പല ചതികളും. ഈ മേഖല അങ്ങനെയാണെന്ന് പലരും പറയാറുണ്ട്. എന്നാൽ തനിക്ക് ആദ്യമൊന്നും അറിയില്ലായിരുന്നു. പിന്നെ അമ്മ പറയുന്നതൊന്നും സത്യത്തിൽ താൻ കേൾക്കാറില്ല. പക്ഷെ എന്തേലും വിഷമം വരുമ്പോൾ അമ്മയുടെ അടുത്ത് പോയി ഇരുന്നാൽ പെട്ടെന്ന് മാറാറുണ്ടെന്നും കാർത്തിക് പറയുന്നു. കാർത്തിക്കിന്റെ അമ്മ ഇപ്പോൾ ഉപ്പും മുളകും പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഭവാനി അമ്മയുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.