വിവാഹം കഴിഞ്ഞ് നാലാം മാസം വിശേഷം പങ്കുവെച്ച് ജിത്തുവും കാവേരിയും; വൈറലായി വീഡിയോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയ നടനാണ് ജിത്തു. ചന്ദനമഴ എന്ന പരമ്പരയ്ക്ക് ശേഷം സീത കല്യാണം എന്ന പരമ്പരയിലാണ് ജിത്തു മിനിസ്‌ക്രീനിൽ എത്തിയത്. ഇപ്പോൾ മൗനരാഗമെന്ന പരമ്പരയില്‍ ആണ് അഭിനയിക്കുന്നത്. കല്യാണത്തട്ടിപ്പ് വീരനായിട്ടാണ് ജിത്തു മൗനരാഗത്തിൽ വേഷമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ജിത്തു വിവാഹിതനായത്. ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജിത്തുവിന്റെ വിവാഹം. ഇൻസ്റ്റഗ്രാമിലൂടെയാണ് ജിത്തു തൻ്റെ വിവാഹ കാര്യം അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നത്.

എന്നാൽ ആദ്യം എല്ലാവരും കരുതിയത് പരമ്പരയിലെ വിവാഹം ആയിരിക്കും എന്നാണ്. എംബിഎക്കാരിയായ കാവേരിയാണ് ജിത്തു വിവാഹം ചെയ്തിരിക്കുന്നത്. കല്യാണത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വിവാഹം അറിയിച്ചപ്പോൾ ഏറെ പേര് നെഗറ്റീവ് കമെന്റുകളുമായി എത്തിയിരുന്നു എന്ന് ജിത്തു തന്നെ പറഞ്ഞിരുന്നു. നടനല്ല അധിക നാൾ നീണ്ടു നിൽക്കില്ല തുടങ്ങി അനേകം കമെന്റുകൾ വന്നിരുന്നു എന്നും ജിത്തു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് മിനിസ്ക്രീൻ വേദിയിലേക്ക് എത്തിയിരിക്കുകയാണ്. സ്റ്റാര്‍ മാജിക്കിന്റെ വേദിയിലേക്കാണ് കാവേരി ജിത്തുവിനൊപ്പം എത്തിയിരിക്കുന്നത്. കുടിയന്‍ കളിക്കാന്‍ വേണ്ടിയാണോ കുര്‍ത്തിയുടെ ബട്ടണ്‍ തെറ്റിച്ച് ഇട്ടിരിക്കുന്നത് എന്നാണ് ജിത്തുവിനെ കണ്ട ബിനു അടിമാലി ചോദിച്ചത്. വേദിയിലേക്ക് വരുന്ന സമയത്ത് ജിത്തു കോച്ചിംഗൊന്നും തന്നിട്ടില്ലെന്നും ഈ ഷോ ഞാന്‍ കാണാറുള്ളതാണെന്നും കാവേരി പറയുന്നു. നവംബര്‍ 17നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഞങ്ങൾ തമ്മിൽ ഇടയ്ക്കിടയ്ക്ക് തല്ലുകൂടാറുണ്ടെന്ന് കാവേരി പറഞ്ഞു.

ഹണിമൂണിന് പാരീസില്‍ പോവാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വടക്കുന്നാഥന്റെ റൗണ്ട് എബൗട്ടിലാണ് തന്നെ ആകെ കൊണ്ട് പോയിട്ടുള്ളത്. അവിടെ ഏറ്റവും കൂടുതൽ സന്ദർശിച്ച കപ്പിള്‍സ് ഞങ്ങളായിരിക്കും. ഇപ്പോൾ വിദേശത്തേക്ക് പോവാനുള്ള കാവേരിയുടെ ആഗ്രഹമൊക്കെ മാറിയെന്നും ജിത്തു പറയുന്നു. തൃശ്ശൂര്‍ വെച്ചാണ് ആദ്യം ഞങ്ങൾ കാണുന്നത്. പക്ഷെ തനിക്ക് ജിത്തു നടനാണെന്ന് അറിയില്ലായിരുന്നു. ജിത്തുവാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ആ സമയത്ത് പഠനം പൂര്‍ത്തിയാക്കാനായി ഒന്നര വര്‍ഷത്തെ സമയം ചോദിച്ചിരുന്നു. അതിന് ശേഷമാണ് വിവാഹം നടന്നത് എന്നും കാവേരി പറഞ്ഞു. കൂടാതെ വേദിയിൽ ജിത്തു കാവേരിക്ക് വേണ്ടി പാട്ടും പാടി.