നടൻ ഇന്നസെന്റ് വീണ്ടും ആശുപത്രിയിൽ, പ്രാർത്ഥനകളോടെ താരങ്ങളും പ്രേക്ഷകരും

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഇന്നസെന്റ്. ചെറിയ പ്രായത്തിലെ അഭിനയ രംഗത്തേക്ക് എത്തിയ താരം വിരലിൽ എണ്ണാവുന്നതിലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. നല്ലൊരു അഭിനേതാവ് എന്നതിനൊപ്പം തന്നെ താരം നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടെയാണ്. ഒരേ സമയം അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനും നിർമ്മാണവും ചെയ്യുന്ന നടൻ ഹാസ്യ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നതല്ല. സ്വാഭാവിക കഥാപാത്രങ്ങളും തന്നിൽ വളരെ ഭദ്രമാണെന്ന് തെളിയിച്ച നടനാണ്.

ഒരിക്കൽ ക്യാൻസർ രോഗത്തെ പോലും തരണം ചെയ്ത നടനാണ് ഇന്നസെന്റ്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ എല്ലാവരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ശാരീരിക അസ്വാസ്ഥ്യതകളെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെട്ടെന്നുണ്ടായായ അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ ആണ് പ്രധാന കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി താരം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയതോടെ ആരോഗ്യ നില ഗുരുതരം ആയെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടിൽ പറയുന്നത്.

അതോടൊപ്പം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയില്ലെങ്കിലും ആരോഗ്യ കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ഇത് വരെയും പുറത്ത് വന്നിട്ടില്ല. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഇന്നസെന്റിന് വളരെ ചുരുങ്ങിയ സമയം മതി ആയിരുന്നു. അതിനിടയിലും താരം ക്യാന്സറിനോട് പൊരുതി വിജയം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇന്നസെന്റിനെ അർബുദം കീഴടക്കിയെന്ന വാർത്ത ഇപ്പോൾ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

അഭിനയത്തിനൊപ്പം മറ്റു ടെലിവിഷൻ പരിപാടികളിലും താരം പങ്കെടുക്കുന്നുണ്ട്. ഹാസ്യം അവതരിപ്പിച്ചെത്തിയ ഇന്നസെന്റ് പിന്നീട് മറ്റെല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാൻ തുടങ്ങിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ താരം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. തന്നിലെ കഴിവുകളൊന്നും എവിടെയും മറച്ചു വയ്ക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. അതിനാൽ തന്നെയും താരത്തിന്റെ കഴിവുകൾ എല്ലാം തന്നെയും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. താരം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്ന് തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ അവസ്ഥ അറിഞ്ഞ് നിരവധി പേരാണ് പ്രാർത്ഥനയുമായി എത്തുന്നത്.