
“അന്ന് ബസ്സിൽ കയറിയ എല്ലാവരും ഉടനെ ഉറങ്ങിക്കളയും, കണ്ണ് തുറന്നാൽ സീറ്റ് കൊടുക്കേണ്ടി വരും, അന്ന് നേരിട്ട അവഗണനയ്ക്ക് താൻ എടുത്ത തീരുമാനായിരുന്നു ഇത്” ഗിന്നസ് പക്രു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബിഗ്‌സ്‌ക്രീൻ താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. ഉണ്ട പക്രു എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് ഗിന്നസ് റെക്കോർഡ് നേടിയതോടെ ഗിന്നസ് പക്രു എന്ന് അറിയപ്പെടാൻ തുടങ്ങി. സിനിമയിൽ നായകനടനായി അഭിനയിച്ച ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ബഹുമതി ആണ് താരത്തിന് ലഭിച്ചത്. ഇപ്പോൾ മയിൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പക്രു പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

തനിക്ക് തുടക്ക കാലത്ത് ഒരുപാട് അവഗണകൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും അതെല്ലാം തരണം ചെയ്താണ് ഇവിടം വരെ എത്തിയന്നും പക്രു പറഞ്ഞിരുന്നു. ഇപ്പോൾ താൻ ബസിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പക്രു. താൻ തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെ ബസിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്ന സാഹചര്യമാണ് പക്രു പറയുന്നത്. തനിക്ക് ഇരിക്കാൻ സീറ്റ് നൽകാത്തത് കൊണ്ടാണ് നിന്ന് യാത്ര ചെയ്യേണ്ടി വന്നത്. ഒരു ചെറിയ സ്ഥലം മതി ആയിരുന്നു തനിക്ക് ഇരിക്കാൻ. അവിടെ തനിക്ക് ഇരിക്കാമായിരുന്നു.

അന്ന് കെഎസ്ആർടിസിയിൽ കൂപ്പണുമായാണ് ആളുകൾ കയറിയിരുന്നത്. കയറി ഇരുന്നാൽ പിന്നെ അപ്പോൾ തന്നെ ഉറങ്ങി കളയും. കണ്ണ് തുറന്നാൽ മറ്റാർക്കെങ്കിലും മാറി കൊടുക്കേണ്ടി വരുമല്ലോ എന്ന് കരുതിയിട്ടാണ്. ചങ്ങനാശ്ശേരിയിൽ എത്തിയപ്പോഴാണ് ഒരാൾ മാറിയത്. അപ്പോൾ ഇരിക്കാൻ കഴിഞ്ഞു. അന്ന് ഞാൻ ആ വണ്ടിയിൽ ഇരുന്ന് എടുത്ത തീരുമാനമാണ് എന്നെങ്കിലും ഒരു കാർ വാങ്ങിയിട്ട് ഈ റൂട്ടിലൂടെ ഒന്ന് പോകണം എന്നത്. ആ സമയത്ത് താൻ ഒരുപാട് മാറ്റി നിർത്തലുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്.

അതൊക്കെ അനുഭവിച്ചിട്ട് ഇന്ന് ഇപ്പോൾ താൻ ഇവിടെ എത്തി നിൽക്കുന്നു എന്ന് ചിന്തിക്കുമ്പോൾ സമൂഹം പോലും മാറിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു അവസ്ഥ ഇല്ല. എന്നെ പോലൊരാൾ നിൽക്കുന്നത് കണ്ടാൽ ആരും സീറ്റ് നൽകിയില്ലെങ്കിലും കൂടെ നിൽക്കുന്ന മറ്റൊരാളെങ്കിലും പറയും മാറി കൊടുക്കാൻ. ഒരു നടന്‍ എന്നതിലുപരി സംവിധായകനും നിർമ്മാതാവും കൂടിയാണ് ഇന്ന് പക്രു. തന്റെ പരിമിതികളെയെല്ലാം മാറ്റി നിർത്തി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത നടനാണ് പക്രു. കഴിഞ്ഞ 35 വർഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലും സജീവമായി തുടരുകയാണ് താരം.