പ്രണയ വിവാഹമല്ലായിരുന്നില്ല എങ്കിലും സുമയുമായി എനിക്ക് ഉണ്ടായിരുന്നത് വല്ലാത്ത ഒരു ആത്മബന്ധം, മരണവീട്ടിൽ വന്ന് എല്ലാവരും കുറെ ഉപദേശിച്ചു, മമ്മൂട്ടി മാത്രം ഒന്നും പറഞ്ഞില്ല പകരം ചെയ്തത് ഇങ്ങനെയായിരുന്നു…. മനസ്സ് തുറന്ന് ദേവൻ

സുന്ദരനായ വില്ലൻ എന്ന മലയാളി പ്രേക്ഷകർ എന്നും വിശേഷിപ്പിക്കുന്ന താരമാണ് ദേവൻ. നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായ താരം നായകനായും സഹ നായകനായും വില്ലനായും ഒക്കെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ എല്ലാം നിറസാന്നിധ്യമായ താരം നിരവധി ടെലിവിഷൻ പരമ്പരകളിലും സജീവസാന്നിധ്യമായിരുന്നു. ഇതിനോടകം നിർമ്മാതാവായും ഇദ്ദേഹം തിളങ്ങുകയുണ്ടായി. മലയാളത്തിൻറെ അതുല്യ സംവിധായകൻ രാമു കാര്യാട്ടിന്റെ മകൾ സുമയെയാണ് താരം വിവാഹം കഴിച്ചത്. ലക്ഷ്മി എന്ന മകളും ഇവർക്കുണ്ട്. നാലുവർഷം മുമ്പ് മരണപ്പെട്ട ഭാര്യയുടെ ഓർമ്മ ഇന്നും ദേവനെ സംബന്ധിച്ചിടത്തോളം വലിയ ഒരു വിങ്ങൽ തന്നെയാണ്. എച്ച്1എൻ 1 പനി ബാധിച്ചായിരുന്നു സുമയുടെ മരണം

ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. തന്റേത് ഒരിക്കലും ഒരു പ്രണയ വിവാഹമായിരുന്നില്ല. ഒരേ ക്യാമ്പസിൽ ആയിരുന്നു പഠിച്ചത്. അതുകൊണ്ടുതന്നെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് എല്ലാം ഭാര്യക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ ആ പ്രണയം പൊട്ടിപ്പൊളിഞ്ഞ് പാളീസായി. ആ സമയത്ത് വിവാഹാലോചനകൾ നടക്കുന്നു. സുമയുടെ ആലോചന വന്നു. ആ വിവാഹം നടക്കാതെ ഇരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു എന്നാണ് ദേവൻ പറയുന്നത്. പ്രേമിച്ച് കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു തനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നത്. 2019 ലാണ് ഭാര്യ മരിക്കുന്നത്. അവളോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധം ആയിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട് സുമയെക്കുറിച്ച് എനിക്ക്

വളരെ പെട്ടെന്ന് ആയിരുന്നു സുമയുടെ മരണം. അത് എൻറെ ജീവിതത്തിൽ വലിയൊരു ആഘാതമാണ് സൃഷ്ടിച്ചത്. മമ്മൂട്ടി അടക്കം പലരും വന്നു. ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണെന്ന് ഒരുപാട് പേർ ഉപദേശിച്ചു. ഒരു മരണവീട്ടിൽ വരുന്നവർ പറയുന്ന ഉപദേശങ്ങൾ ആയിരുന്നു എല്ലാം. എന്നാൽ മമ്മൂട്ടി മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം എൻറെ അടുത്ത് വന്നിരുന്ന് കയ്യിൽ പിടിച്ചു. അതിലൂടെ തന്നെ എനിക്ക് ഒരുപാട് ആശ്വാസം ലഭിച്ചു. കുറെ നേരം ഇരുന്നു. അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത. ഇതേപോലെ എൻറെ അടുത്ത് വന്നിരുന്നു എന്നെ കെട്ടിപ്പിടിച്ച ആളാണ് യൂസഫലി.