അപ്രതീക്ഷിതമായി വിടപറഞ്ഞ കലാകാരൻ! 10 വർഷത്തോളം രോഗവിവരം മറ്റാരേയും അറിയിക്കാതെ കൊണ്ട് നടന്നു, ഒടുവിൽ മരണത്തിലേക്ക്; കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും ഇന്ന് ഇങ്ങനെ

മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ ചിരിയോടെ നിൽക്കുന്ന നടനാണ് കൊച്ചിന്‍ ഹനീഫ.  അപ്രതീക്ഷിതമായി എത്തിയ അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ട ഏതൊരു മലയാളിയുടേയും ജീവിതം ഒരു നിമിഷത്തേക്ക് ഒന്ന് നിലച്ചു പോയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മ ദിവസം.  ഓർമ്മ ദിവസത്തിൽ തങ്ങളുടെ പ്രിയ കൂട്ടുകാരനേയും കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് കുനിച്ചു കൊണ്ട് സിനിമാ ലോകത്തെ അനേകം താരങ്ങളും ആരാധകരും എത്തിയിരുന്നു.

അദ്ദേഹം ഓർമ്മയായിട്ട് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഓർമ്മ ദിവസം അദ്ദേഹത്തിന്റെ ഭാര്യ ഫാസില പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫാസില വനതിയ്ക്ക് നല്‍കിയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടിയത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കുറച്ചു കാലം അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ തന്നെ ആയിരുന്നു. ശേഷം കുട്ടികളുടെ പഠന സൗകര്യത്തിനു വേണ്ടി എറണാകുളം കടവന്ത്രയിലേക്ക് മാറുകയായിരുന്നു.  താമസം വാടക ഫ്‌ലാറ്റിലാണെന്നും തന്റെ ഉമ്മ കൂട്ടിനു ഉണ്ടെന്നും ഫാസില പറഞ്ഞു.

അദ്ദേഹത്തിന്റെ മരണ സമയത്ത് ആരാധകരെ ഏറെ വേദനിപ്പിച്ച കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മക്കളുടെ മുഖം. അന്ന് മക്കൾക്ക് മൂന്നു വയസ്സായിരുന്നു. അന്ന് അവർ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നുവെന്നും പിന്നീട് അവര്‍ സത്യം ആ മനസ്സിലാക്കുകയും ഒന്നും ചോദിക്കാതായെന്നും ഫാസില പറഞ്ഞു. തന്റെ രോഗ വിവരം കുടുംബത്തില്‍ നിന്നടക്കം അദ്ദേഹം മറച്ചു വച്ചിരുന്നു. ഇതേക്കുറിച്ചും ഫാസില സംസാരിച്ചു. രോഗവിവരം ഞങ്ങൾ അറിയരുതെന്ന് നിർബന്ധം ആയിരുന്നു. 10 വർഷത്തോളം രോഗത്തിന്റെ പിടിയില്‍ ആയിരുന്നുവെന്ന ഒരു സൂചനപോലും തന്നില്ല. ഒരു ക്ഷീണം എങ്കിലും കാണിച്ചിരുന്നെങ്കിൽ എന്താണെന്ന് ചോദിക്കാമായിരുന്നു.

 

കൂടെ ഉണ്ടായിരുന്ന സഹായിയെ പോലും കയറ്റാതെ ആണ് ഡോക്ടറെ കണ്ടിരുന്നത്.  ചികിത്സ അൽപ്പം നേരത്തെ ലഭിച്ചിരുന്നു എങ്കിൽ കരൾ രോഗം ക്യാൻസർ ആവില്ലായിരുന്നു എന്നും ഫാസില പറഞ്ഞു. തനിക്കൊരു പനി വന്നാല്‍ പോലും മക്കള്‍ക്ക് പേടിയാണെന്നും അടുത്ത് നിന്ന് മാറാറില്ലെന്നും പറയുന്നുണ്ട്. പല്ലെടുക്കാന്‍ വേണ്ടി പോയപ്പോള്‍ ഡോക്ടര്‍ തന്നോട് റെസ്റ്റ് എടുക്കാന്‍ പറഞ്ഞു. അത് കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ മക്കൾ തൻ്റെ ചുറ്റിനും ഇരിപ്പായി. തനിക്ക് ഒന്നും ഇല്ല എന്ന് അവരോടു പറയാൻ താന്‍ പാടുപെട്ടുവെന്നും ഫാസില പറഞ്ഞു. ഉപ്പ ഇല്ലെന്ന തോന്നൽ അറിയിക്കാതെയാണ് മക്കളെ വളര്‍ത്തുന്നന്നും ഫാസില പറഞ്ഞു. കുട്ടികള്‍ക്ക് ഒരു കുറവും ഉണ്ടാകരുത് എന്നാണ് തൻ്റെ മനസ്സിലുള്ളതെന്നും ഫാസില പറഞ്ഞു.