“എന്റെ അഭിനയ ജീവിതം തീർന്നു, ഞാൻ ചെയ്തത് ഒന്നും ശരിയായില്ല, അതാണ് അവർ എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്” ഉല്ലാസ് പന്തളം

സ്റ്റാർ മാജിക്ക് ഷോയിലൂടെ മിനിസ്ക്രീൻ  പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ നടനാണ്  ഉല്ലാസ് പന്തളം.  ഭാര്യയുടെ മരണം ജീവിതത്തിന്റെ പാതിവഴിയിൽ  തളർത്തി കളഞ്ഞു എങ്കിലും ഇപ്പോൾ വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനായി ഉല്ലാസ്  തിരികെ എത്തിയിരിക്കുകയാണ്. അടുത്തിടെ നടൻ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എല്ലാം പങ്കെടുത്ത സ്റ്റാർ മാജിക്ക് എപ്പിസോഡിലൂടെയാണ് ഉല്ലാസ് പന്തളത്തെ കുറിച്ച് ബിബിൻ മനസ്സ് തുറന്നത്.  താനും  വിഷ്ണുവും ഒരുമിച്ച്  മരതകം എന്ന സിനിമ ചെയ്തു.

മരതകം എന്ന ചിത്രം  ലൂപ്പ് ഫിലിം ആണ്. മലയാളത്തിൽ ആദ്യമായി വരുന്ന ലൂപ്പ് ഫിലിം കൂടിയായിരുന്നു.  ഒരേ സംഭവം വീണ്ടും വീണ്ടും ആവർത്തിച്ച് വരുന്ന പടമാണ് ലൂപ്പ് എന്ന് പറയുന്നത്. ആ സിനിമയിൽ  ഉല്ലാസ് ചേട്ടനും അഭിനയിക്കാൻ വന്നിരുന്നു.  തനിക്ക്  പടത്തിന്റെ കഥ അറിയാമായിരുന്നു  ലൂപ്പ് ആണെന്ന്. എന്നാൽ ഉല്ലാസ്ചേ ട്ടന് ധാരണയില്ലായിരുന്നു ബിബിൻ പറയുന്നു. സ്ക്രിപ്റ്റ് റൈറ്ററോട് എന്താണ്ഇ സിനിമയുടെ കഥ എന്ന്തെ മാത്രം ചേട്ടൻ ചോദിച്ചു. ലൂപ്പ് ആണെന് അദ്ദേഹം പറയുകയും ചെയ്തു.

എന്നാൽ ഈഗോ കൊണ്ട് എന്താണ്ഇ ലൂപ്പെന്ന്തെ ഉല്ലാസേട്ടൻ ചോദിച്ചതുമില്ല. ടൈം ലൂപ്പ് ആണെന്ന് പറഞ്ഞു കൊടുക്കുകയും  പുള്ളി അത് കേട്ട് അവിടെന്ന് പോയി.  മൂന്ന് ദിവസത്തെ  ടൈം ആയിരുന്നു. ആദ്യ ദിവസത്തേത് എന്നോട് എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കുന്നു,  ഞാൻ കാട്ടിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ ചേട്ടൻ പറ്റില്ല എന്ന് മറുപടിയും പറയുന്നു. അതായിരുന്നു ആദ്യ ദിവസത്തെ ഷൂട്ട്. എനിക്ക് എന്താണെന്ന് മനസിലാകുന്നുണ്ട് പക്ഷെ ഉല്ലാസ് ചേട്ടന്   സെയിം ഡയലോഗ് ആണ്.

പുള്ളിക്ക് അത്  അറിയുകയും ഇല്ല. രണ്ടാം ദിവസവും സെയിം ഡയലോഗ് തന്നെയാണ്. ഒടുവിൽ എല്ലാം കഴിഞ്ഞിട്ട് നോക്കിയപ്പോൾ ഉല്ലാസ് ചേട്ടൻ കരയുന്നു.  തൻ്റെ അഭിനയം ശരിയല്ലാത്തത് കൊണ്ടാണ് അവർ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നത്, ബൈബിനെ എൻ്റെ അഭിനയം ജീവിതം ഇവിടെ തീർന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു കരയുന്നത്. അപ്പോഴാണ് ഞാൻ ചേട്ടനോട് ഇത് ലൂപ്പണെന്നും ഇങ്ങനെയാണ് എന്നും പറഞ്ഞത്. എന്ന പിന്നെ ഇത് നേരത്തെ പറഞ്ഞൂടെ എന്ന് ചേട്ടനും. ഏറെ കാലത്തിന് ശേഷം വേദിയിൽ  ഉല്ലാസിനെ ചിരിച്ചു കണ്ട പ്രേക്ഷകരും വളരെ അധികം സന്തോഷത്തിലായിരുന്നു.