
ഏറെ വേഷപ്പകര്‍ച്ചകളുള്ള മലയാളികളുടെ പ്രിയ നടൻ, വില്ലനായും സഹനടനായും തിളങ്ങിയ താരത്തിന്റെ അഭിനയ ജീവിതത്തിൽ സംഭിച്ചത്; ഭീമൻ രഘു മനസ്സ് തുറക്കുന്നു
മലയാള സിനിമ ലോകത്ത് അനേകം വ്യത്യസ്ഥമായ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഭീമൻ രഘു. കൊമേഡിയനായും വില്ലനായും സഹ നടനായും വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ജന ശ്രദ്ധ നേടാൻ ഭീമന്‍ രഘുവിന് സാധിച്ചു. ശേഷം വില്ലൻ വേഷങ്ങൾ നിന്നും തികച്ചും വ്യത്യസ്തമായി ഹാസ്യ കഥാപാത്രങ്ങളിലേക്കും ഭീമൻ രഘു എത്തുകയും ചെയ്തു. എന്നാൽ മലയാള സിനിമകളുടെ എണ്‍പതുകളുടെ തുടക്കത്തില്‍ ഒരുപാട് ചിത്രങ്ങളിൽ ഭീമന്‍ രഘു എന്ന നടൻ ഗംഭീരമായ നായകന്‍ വേഷം കൈകാര്യം ചെയ്ത് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുക്കയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് മനസ്സ് തുറന്നു പറഞ്ഞിരിക്കുന്നത്. നടൻ ഇപ്പോൾ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് ആദ്യമായി ചുവടു വെച്ച സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നടൻ ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ‘ചാണ’ യിലൂടെയാണ് നടൻ ആദ്യമായി പിന്നണിഗാന രംഗത്തേക്ക് കടക്കുന്നത്. എന്നാൽ സിനിമയിൽ തമിഴ് ഗാനം ആലപിച്ചുകൊണ്ടാണ് ഭീമൻ രഘുവിന്റെ പിന്നണി ഗാനരംഗത്തേക്കുള്ള ചുവട് വെയ്പ്പ് നടത്തുന്നത്.

അതേസമയം ചിത്രത്തിൽ ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കു വയ്ക്കുന്ന ഗാനം കൂടിയാണിതെന്നും ഭീമൻ രഘു പറയുന്നുണ്ട്. പിന്നണി ഗായകനും സംവിധാനവും മാത്രമല്ല ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ നായകനായി എത്തുന്നതും ഭീമൻ രഘു തന്നെ ആണെന്നതാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നായിക മീനാക്ഷി ചന്ദ്രനാണെന്നും ഭീമൻ രഘു പറഞ്ഞു. സിനിമയുടെ പ്രധാന പ്രമേയം എന്നത് ഉപജീവനത്തിനായി തെങ്കാശി എന്ന സ്ഥലത്ത് നിന്ന് തൻ്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് എത്തുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങളാണ് ഇതിൽ എന്നും പറയുന്നുണ്ട്.

കൂടാതെ സിനിമയിൽ രണ്ട് തമിഴ് ഗാനങ്ങൾ മാത്രമേ ഉള്ളുവെന്നും നടൻ പറഞ്ഞു.ചാണ എന്ന ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നത് നാടക രംഗത്തെ പ്രശസ്തരായ താരങ്ങളാണ്. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു, മുരളീധരന്‍ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഭീമൻ രഘു സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വീറ്റി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണവും വിതരണവും നടത്തുന്നതും താരം തന്നെയാണ്.