നടൻ ബാല ഗുരുതരാവസ്ഥയിൽ, ജീവിതത്തിലേക്കുള്ള തിരിച്ച് വരവിന് സാധ്യത കുറവ്, അമൃത ബാലയുടെ ആഗ്രഹം നടത്തി കൊടുക്കണമെന്ന് പ്രേക്ഷകരും

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടൻ ബാല ആശുപത്രിയിൽ ആണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റു അന്യഭാഷകളിലും അഭിനയിച്ച താരത്തിന് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. ബാലയുടെ ആദ്യ ഭാര്യ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർഥിയായ് എത്തിയിരുന്ന അമൃത സുരേഷാണ്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്. എന്നാൽ അമൃതയുമായി വിവാഹമോചനം നേടിയ ബാല ഡോക്ടർ എലിസബത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ബാല തിരിച്ച് അഭിനയ രംഗത്തേക്ക് എത്തിയിരുന്നത്. അതിനിടയിൽ ബാലയും രണ്ടാം ഭാര്യ എലിസബത്തും വിവാഹമോചിതർ ആയെന്ന തരത്തിൽ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബാല ആശുപത്രിയിൽ ആണെന്ന വാർത്ത ആരാധകർക്ക് വലിയൊരു ഷോക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാല ഇപ്പോൾ അമൃത ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ഇപ്പോഴും ബാല അബോധാവസ്ഥയിൽ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരത്തിന് കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും പറയുന്നുണ്ട്.

അതേസമയം ബാല താൻ എപ്പോഴും സ്നേഹത്തിന് മുൻപിലും സൗഹൃദത്തിന് മുൻപിലും തോറ്റു പോയെന്നും ജീവിതത്തിൽ തന്നെ മുഴുവനായി തോറ്റു പോയെന്നും പറയാറുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചാൻസ് വളരെ കുറവാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നടന്റെ ഹൃദയത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന നടന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

അതേസമയം ബാലയുടെ ഏറ്റവും വലിയ ആഗ്രഹം തന്റെ കുഞ്ഞിനെ കാണണം എന്നുള്ളതാണെന്നും അതുകൊണ്ട് അമൃത കുഞ്ഞിനെ ബാലയെക്കൊണ്ട് കാണിക്കണം എന്നും ചിലർ പറയുന്നു. പെട്ടന്ന് വയ്യാതായ ബാലയെ ഉടൻ ആംബുലൻസിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടയിൽ ബാല ചുമച്ചാൽ അത് വലിയ രീതിയിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള ചാൻസ് ഉണ്ടെന്നും പറഞ്ഞു ഡോക്ടർ അറിയിച്ചു. അതേസമയം ഒരുപാട് ചാരിറ്റി പ്രവർത്തികൾ ചെയ്യുന്ന നടൻ കൂടെയായ ബാല നടി മോളി കണ്ണമാലി തുടങ്ങിയ നിരവധി പേരെ സഹായിക്കുകയും ചെയ്ത ആളാണ്. ഒരുപാട് ആളുകളാണ് ഇപ്പോൾ താരത്തിന് പ്രാർത്ഥനകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

 

Articles You May Like