
മിഥുന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ പ്രേക്ഷകർ, താരത്തിന്റെ അസുഖവും പരിഹാരവും
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമായ മിഥുൻ ആശുപത്രിയിൽ ആണെന്ന വാർത്ത എല്ലാവരും തന്നെ അറിഞ്ഞതാണ്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു മിഥുന് ബെൽസ് പാൾസി എന്ന അസുഖം പിടിച്ചത്. നിലവിൽ മിഥുൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റാണ്. ഈ വിവരം മിഥുൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് പങ്ക് വെച്ചിരുന്നത്. മിഥുൻ പറഞ്ഞത് താൻ അങ്ങനെ വിജയകരമായി ആശുപത്രിയില്‍ എത്തിയെന്നായിരുന്നു.

എന്നാൽ മിഥുൻ തന്റെ രോഗത്തിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ തനിക്ക് അസുഖം ബേധമായി വരുന്നെന്നും അതിനാൽ ആ അവസ്ഥയിൽ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയും സ്നേഹവും ഉണ്ടെന്നും നിങ്ങൾക്ക് മുൻപിൽ താൻ കടപ്പെട്ടിരിക്കുന്നു എന്നും താരം പറഞ്ഞു. അതേസമയം താൻ കുറച്ച് ദിവസങ്ങളിലായി ഒരു യാത്രയിലായിരുന്നെന്നും നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ഇപ്പോൾ തനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചെന്നുമാണ് താരം പറഞ്ഞിരുന്നത്.

എന്നാൽ ഈ അസുഖം ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്നതാണെന്നും താരം വ്യക്തമാക്കി. മിഥുൻ പറഞ്ഞത് താൻ ഇപ്പോൾ ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ കഴിയുന്നില്ലെന്നാണ്. അതിനൊപ്പം തന്നെ തന്റെ കണ്ണുകള്‍ തനിയെ അടഞ്ഞ് പോകുന്ന അവസ്ഥ ആണെന്നും ചിലപ്പോൾ കണ്ണ് അടയ്ക്കാൻ പറ്റാത്ത അവസ്ഥ ആണെന്നും താരം വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ഈ രോഗം താരത്തിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മിഥുൻ തുടക്കത്തിൽ തന്നെ തന്റെ അസുഖം മനസ്സിലാകുകയും ചികിത്സ തുടങ്ങുകയും ചെയ്തിരുന്നു.

അതിനാൽ എത്രയും പെട്ടന്ന് താരം സുഖമായി വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. ഇപ്പോൾ ഈ അസുഖത്തിന് പ്രധാനമായും വേണ്ടത് നല്ല രീതിയിൽ ഉറക്കവും വിശ്രമവും ആണെന്നും മിഥുന്റെ വീഡിയോയ്ക്ക് ചില ഡോക്ടർമാർ കമന്റ് ബോക്സിലൂടെ അറിയിച്ചു. എന്തായാലും മിഥുൻ വളരെ പെട്ടന്ന് അസുഖം മാറി വരാനുള്ള പ്രാർത്ഥനയിലാണ് എല്ലാവരും. മറ്റു അവതാരകാരിൽ നിന്നും വളരെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആർ ജെ മിഥുൻ എന്നാണ് കൂടുതലും അറിയപ്പെടുന്നത്.