
“ചേച്ചിയുടെ നടക്കാതെ പോയ ആഗ്രഹം, എപ്പോഴും അതിനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു, അന്നെനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല” സുബിയുടെ സഹോദരൻ എബി
ചിരിച്ചും ചിരിപ്പിച്ചും ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി സുബി സുരേഷ്. എന്നാൽ വളരെ പെട്ടന്നായിരുന്നു സുബിയുടെ അപ്രതീക്ഷിത വേർപാട് സംഭവിച്ചത്. സിനിമയിലും സീരിയലിലും സ്റ്റേജ് ഷോകളിലും ഒരുപോലെ സജീവമായ സുബി ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. അതേസമയം തന്നെ ഓരോ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും താൻ ഏറ്റെടുത്ത ഓരോ പരിപാടികളൂം വളരെ കൃത്യമായി ചെയ്തിരുന്നു താരം.

അതോടൊപ്പം സുബിയുടെ അടുത്ത സുഹൃത്തായ രാഹുലുമായി ഈ അടുത്ത് സുബിയുടെ വിവാഹവും ഉറപ്പിച്ചിരുന്നു. ആ സമയത്താണ് സുബി പെട്ടന്ന് ആശുപത്രിയിൽ അഡ്മിറ്റായത്. താരത്തിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് സുബിയുടെ സഹോദരൻ എബി സുരേഷ് തന്റെ ചേച്ചിയെ കുറിച്ച് പറഞ്ഞ കല്യങ്ങളാണ്. അതോടൊപ്പം നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കണ്ടതിനും ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിനും ഒരുപാട് നന്ദിയെന്നാണ് എബി വീഡിയോയിലൂടെ പറഞ്ഞത്.

അതോടൊപ്പം തന്റെ ചേച്ചിയ്ക്ക് നല്ല ചികിത്സ നൽകിയ ഡോക്ടര്‍മാരോടും നഴ്‌സുമാരോടെല്ലാം താൻ ഒരുപാട് നന്ദി പറയുന്നെന്നും എബി പറഞ്ഞു. ആശുപത്രിയിൽ ചേച്ചിക്കായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഓടി നടന്ന് കഷ്ടപ്പെട്ട സുരേഷ് ഗോപി, ഹൈബി ഈഡന്‍, എല്‍ദോസ് കുന്നമ്പിള്ളി, ടിനി ടോം, ധര്‍മ്മജന്‍, രമേഷ് പിഷാരടി രാഹുൽ ചേട്ടൻ തുടങ്ങി എല്ലാ താരങ്ങൾക്കും അത് പോലെ പേപ്പർ വർക്കിനായി സഹായിച്ച ഗവണ്‍മെന്റ് ഒഫീഷ്യല്‍സിനും നന്ദി അറിയിക്കുന്നുണ്ടെന്നും പറഞ്ഞു. തന്റെ ചേച്ചിക്കായി എല്ലാവരും നന്നായി കഷ്ടപെട്ടിട്ടുണ്ടെന്നും അതിനെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും എബി പറഞ്ഞു.

അതോടൊപ്പം തന്റെ ചേച്ചി വളരെയധികം ആഗ്രഹിച്ച് ചേച്ചി തുടങ്ങിയതാണ് ഈ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും എന്നും ഇതിനിയും നല്ല കാര്യങ്ങൾക്കായി മുൻപോട്ട് കൊണ്ട് പോകുമെന്നും എബി പറഞ്ഞു. സുബി ആശുപത്രിയില്‍ കിടന്നപ്പോഴും തന്നോട് പറഞ്ഞത് ചേച്ചി എടുത്ത് വെച്ച വീഡിയോകൾ എത്രയും പെട്ടന്ന് പോസ്റ്റ് ചെയ്യണം എന്നായിരുന്നു. ചേച്ചി ആശുപത്രിയിൽ നിന്നും വരുന്നതിന് മുൻപ് അതെല്ലാം തന്നോട് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിലും ആശുപത്രി തിരക്കിൽ അതിന് പറ്റിയില്ലെന്നും എബി പറഞ്ഞു. ചേച്ചി എടുത്തുവെച്ച വീഡിയോകൾ എല്ലാം താൻ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നുണ്ട് എന്നും എബി പറഞ്ഞു.