കുടിച്ച് നശിച്ചവന് ഞാന്‍ കരള്‍ കൊടുക്കണോ, ഹോസ്പിറ്റല്‍ നിന്നും എന്തോ സുഖം തേടി ചേച്ചി പോയി; ഇത്തരം വാക്കുകള്‍ വളരെ വേദനിപ്പിക്കുന്നുവെന്ന് അഭിരാമി

അഭിരാമിയും അമൃതയും മലയാളികള്‍ക്ക് നന്നായി അറിയാവുന്ന രണ്ട് താരങ്ങളാണ്. രണ്ടുപേരും സംഗീത രംഗത്ത് തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് അമൃത മലയാളികള്‍ക്ക് പരിചിതയാകുന്നത്. നടന് ബാലയുമായുള്ള പ്രണയവും വിവാഹവും മലയാളികള് ആഘോഷിച്ചു. പിന്നീട് ബാലയുമായി വിവാഹ മോചനം നേടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത ഗോപീസുന്ദറിനെ വിവാഹം ചെയ്തത്. മകളായ അവന്തികയുടെ ഇഷ്ടപ്രകാരം അവളുടെ സമ്മതത്തോടെയാണ് താന്‍ ഗോപി സുന്ദറുമായി റിലേഷന് ആയതെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. നടന്‍ ബാലയും രണ്ടാമത് വിവാഹം ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാല കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. അന്ന് ബാലയുടെ ബന്ധുക്കളും സിനിമാ താരങ്ങലും സുഹൃത്തുക്കളുമെല്ലാം ബാലയുടെ അരികിലേയ്‌ക്കെത്തിയിരുന്നു. മകളെ കാണണ മെന്നാവശ്യം സാധിച്ച് നല്‍കാനായി അമൃതയും കുടുംബവും ഒന്നടങ്കമാണ് ബാലയെ സന്ദര്‍ശിക്കാനായി എത്തിയത്.

 ഇപ്പോഴിതാ തന്‍രെ സഹോദരിയെ പറ്റി വന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് അഭിരാമി രംഗത്തെത്തിയിരിക്കുകയാണ്. കുടിച്ച് നശിപ്പിച്ചവന് കരള്‍ ഞാന്‍ കൊടുക്കാനോ? നിനക്ക് ഭ്രാന്താണോ? പാപ്പുവിന്റെ മുന്നില്‍ വച്ച് അയാളോട് അമൃത കയര്‍ത്തു എന്ന തലക്കെട്ടോടെ ഒരു യൂ ട്യൂബ് ചാനല്‍ വാര്‍ത്തയ്‌ക്കെതിരെയാണ് അഭിരാമി പ്രതികരിച്ചത്.

അഭിരാമിയുടെ കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്. ഈ ന്യൂസും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്.. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല. അപ്പോള്‍ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്‍കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാന്‍ ഈ ചാനല്‍ ശ്രദ്ധിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ തെറ്റാണ്.പുറകെ ഒരുപാട് ന്യൂസുകളും കണ്ടു.. അതിലൊക്കെ ഡയറക്ടലി ആന്‍ഡ് ഇന്‍ഡയറക്ടലി വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വര്‍ത്തകള്‍ക്ക്.

ഈ ഒരു ടെക്‌നിക് അറിയുന്ന ആര്‍ക്കും എന്തും പറയാം ആരെയും പറ്റി. പക്ഷെ ഇതൊരുപാട് കൂടുതലാണ്. ഇനിയുമുണ്ട് ഒരുപാട് ചാനല്‍സ്. ബ്രൂട്ടല്‍. ഹോസ്പിറ്റല്‍ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാന്‍ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാര്‍ത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഈ വീഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോള്‍ എടുത്ത ഒന്നാണ്. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല.. അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോള്‍ ഈ പറയുന്ന ആള്‍ അമൃതയുടെയും പപ്പുമോള്‍ടെയും കൂടെ ഉണ്ട് ആയിരുന്നോ ? ഐസിയുവില്‍ കയര്‍ത്തു കയറി. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ.

ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളില്‍ ഒന്നാണിത്. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണ ഇല്ല. ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട് പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞി റങ്ങാത്ത പലപ്പോഴും. പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍. തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോളോവെഴ്സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ളാ കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്.ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം.

ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരാം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇല്‍ കണ്ടിട്ടുള്ളത് ..അമൃത അമൃത അമൃത. അമൃത ചിരിച്ചാല്‍ പ്രശ്നം. അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രെശ്നം.. അമൃത യുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്നം കോടതി മുറിയില്‍ ഇരുന്നു എന്നാല്‍ കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ളാ പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍. ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്.

അവരുടെ ഡിവോഴ്സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു.പിന്നീട് പപ്പു മോളോട് സ്നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചെന്നെല്സ്.. സ്നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്. ഇത് ഒരു മാതിരി.എന്തായാലും. ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചെലാ. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വമതം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍.

എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ.. അത് പോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്സ്നു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോളും അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്‍ഥിക്കുന്നു.ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനല്‍, അതില്‍ ഞങ്ങളെ പറ്റി പറയുന്ന ഓള്‍മോസ്റ് എല്ലാം തെറ്റായ കാര്യങ്ങളാണ്. അത് കൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക. എന്ന് വ്യക്തമാക്കിയാണ് അഭിരാമി തന്‍രെ കുറിപ്പ് അവസാനിപ്പിക്കുന്നത്.