“അല്ല, ഇന്ന് എന്റെ ജന്മദിനം അല്ല, പക്ഷെ ഈ ദിവസം എനിക്ക് ആഘോഷിക്കണം, ഞാന്‍ ജീവിച്ചിരിപ്പുണ്ട്” അഭിരാമി സുരേഷിൻറെ വാക്കുകൾ

നിരന്തരം സൈബർ ആക്രമണത്തിന് ഇരയായ താരങ്ങളില്‍ ഒരാളാണ് അഭിരാമി സുരേഷ്. കുടുംബ കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം സോഷ്യല്‍ മീഡിയയില്‍ മോശം കമെന്റ്സുകൾ നേരിടേണ്ടി വന്നപ്പോൾ കരഞ്ഞുകൊണ്ട് അഭിരാമി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത് എല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് ശേഷം അഭിരാമിയുടെ കുടുംബ കാര്യത്തിലും വ്യക്തി ജീവിതത്തിലും സോഷ്യല്‍ മീഡിയ അധികം അഭിപ്രായങ്ങൾ പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മോശ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അഭിരാമി എത്തിയിരിക്കുന്നത്.

ഒരു കേക്കിന് മുൻപിൽ ഇരിക്കുന്ന ചിത്രത്തിന് ഒപ്പമാണ് അഭിരാമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘അല്ല, ഇന്ന് എന്റെ ബേര്‍ത്ത് ഡേ അല്ല. ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഒന്ന് അറിയിക്കാൻ വേണ്ടിയാണ്’ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് അഭിരാമി ചിത്രം പങ്കുവെച്ചത്. മോശമായ ഘട്ടം, ഇതും കടന്ന് പോകും, എല്ലാവരോടും സ്നേഹം എന്നിങ്ങനെ ഹാഷ് ടാഗും ഫോട്ടോയ്ക്ക് ഒപ്പം കൊടുത്തിരിയ്ക്കുന്നത്. അഭിരാമിയ്ക്ക് ആശ്വാസം നല്‍കുന്ന കമെന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘ജീവിച്ചിരിപ്പുണ്ട്. സന്തോഷത്തോടെ ഇരിക്കുക, ജീവിതത്തിലെ ഓരോ ദിവസങ്ങളും ആസ്വദിയ്ക്കുക., പുതിയ ജീവിതം ആഘോഷമാക്കുക’.

‘പറഞ്ഞത് സത്യമാണ്. നമ്മള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് ആഘോഷിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്’ തുടങ്ങി നിരവധി കമെന്റുകളാണ് അഭിരാമിയുടെ ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. ടെലിവിഷന്‍ അവതാരകയായിട്ടാണ് അഭിരാമി കരിയര്‍ ആരംഭിച്ചത്. പിന്നീട് മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സു പരിചിതയായി മാറി. മലയാളം- തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുള്ള അഭിരാമി ചേച്ചിയ്‌ക്കൊപ്പം അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിലും അംഗമാണ്. ബിഗ്ഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിഅഭിരാമി എത്തിയതോടെയാണ് പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്.

അഭിരാമിയുടെ സഹോദരി അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് ഇവർ അധികവും സൈബർ ആക്രമണത്തിന് ഇരയായത്. ഗോപി സുന്ദറുമൊത്തുള്ള ജീവിതം അമൃത പരസ്യമാക്കിയതോടെ കുടുംബത്തിൽ ഉള്ളവർ പോലും സോഷ്യൽ മീഡിയ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെല്ലാം പ്രതികരിച്ചു കൊണ്ടാണ് അഭിരാമി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ എത്തിയിരുന്നത്.  അമൃതയുടെ മകൾ പാപ്പുവും സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെയും മോശം കമെന്റുകൾ വന്നിരുന്നു.